Latest News

എന്താണ് കല്യാണം എന്ന് മനസ്സിലായപ്പോള്‍ ആ ക്രേസ് അങ്ങ് പോയി; വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് മാളവിക

Malayalilife
എന്താണ് കല്യാണം എന്ന് മനസ്സിലായപ്പോള്‍ ആ ക്രേസ് അങ്ങ് പോയി; വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് മാളവിക

പ്രേക്ഷകരുടെ ഇഷ്‌ട താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. മകൻ കാളിദാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതോടെ എല്ലാവരും കാത്തിരിക്കുന്ന അടുത്തയാൾ മാളവികയാണ്. സിനിമയിലേക്ക് എന്ന് വരുമെന്ന ചോദ്യത്തോടൊപ്പം തന്നെ ആരാധകർ ചോദിക്കുന്ന ചോദ്യമാണ് എന്നായിരിക്കും വിവാഹമെന്നത്. ഇപ്പോൾ തൻ്റെ വിവാഹ സ്വപ്നത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മാളവിക. ചെറുപ്പം മതലേ ഒരു ടെലിവിഷന്‍ ഷോ കണ്ട് എന്റെ കല്യാണം അങ്ങിനെയായിരിയ്ക്കണം ഇങ്ങനെ ആയിരിയ്ക്കണം എന്നൊക്കെ അമ്മയും ഞാനും പറയുമായിരുന്നു. വലുതായപ്പോള്‍, എന്താണ് കല്യാണം എന്ന് മനസ്സിലായപ്പോള്‍ ആ ക്രേസ് അങ്ങ് പോയി എന്നാണ് മാളവിക പറയുന്നത്. തനിക്ക് വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങൾ ഉണ്ടെങ്കിലും വിവാഹത്തിന് താൻ നാണിചോന്നും ഇരിക്കില്ല എന്ന് മാളവിക ഉറപ്പിച്ചു പറയുന്നു. അധിക പക്ഷവും ഡപ്പാകൂത്ത് ഡാന്‍സ് ചെയ്യുകയായിരിയ്ക്കും എന്നും മാളവിക പറഞ്ഞു. നാണം എന്ന സംഭവമേ എനിക്കില്ല എന്നാണ് മാളവിക പറയുന്നത്. താൻ ഇതുവരെ ആരെയും പ്രൊപ്പോസ് ചെയ്തിട്ടില്ല എന്നും എന്നാൽ പക്ഷെ തനിക്ക് ഒരുപാട് പ്രൊപ്പോസലുകൾ വന്നിട്ടുണ്ട് എന്നും മാളവിക തുറന്നു സമ്മതിക്കുന്നു. അങ്ങനെ പ്രപ്പോസല്‍ വരുമ്പോള്‍ ക്രൂരമായി റിജക്ട് ചെയ്യാന്‍ എനിക്ക് തോന്നാറില്ല. പതിയെ അവരെ ഒഴിവാക്കുമ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലാവും. അല്ലെങ്കില്‍ ഫോണില്‍ നമ്പറ് ബ്ലോക്ക് ചെയ്യും. അതാണ് കൂറേ കൂടെ എളുപ്പമെന്ന് വളരെ രസകരമായി മാളവിക പറയുന്നുണ്ട്. 

 

 

സിനിമയിൽ ഒന്നും തന്നെ ഇതുവരെ തല കാണിച്ചിട്ടില്ല എങ്കിലും പരസ്യങ്ങളിൽ മാളവിക പ്രത്യക്ഷപ്പെടാറുണ്ട്. ജയറാമിനൊപ്പം മാളവിക പരസ്യത്തിൽ അഭിനയിച്ചു. അതായിരുന്നു മാളവികയുടെ തുടക്കം. ആ സമയം പോലും തനിക്ക് നാണം തോന്നിയില്ല എന്നും ആദ്യവട്ടം ആയതുകൊണ്ട് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു എന്നും മാളവിക തുറന്നുപറയുന്നു. തനിക്ക് നാണം വന്നതായി തനിക്ക് ഓർമയെ ഇല്ല എന്ന് മാളവിക കൂട്ടിച്ചേർക്കുന്നു. സിനിമയിൽ അഭിനയിച്ചിട്ടില്ല എന്ന് മാത്രമേ ഉള്ളൂ പക്ഷേ സോഷ്യൽ മീഡിയയിൽ മാളവിക നല്ലപോലെ ആരാധകരുണ്ട്. അതുകൊണ്ട് മാളവികയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച വിശേഷങ്ങളും ആളുകള്‍ക്ക് ആഘോഷം തന്നെയാണ്. മാളവികയെ ചക്കി എന്നാണ് ജയറാമും പാർവതിയും അതുപോലെ ആരാധകരും ഇപ്പോൾ വിളിക്കുന്നത്. താര പുത്രികളെയും പുത്രന്മാരെയുമ എപ്പോഴും ആരാധകർ ശ്രദ്ധിക്കുന്നത് പോലെ മാളവിക കുറിച്ചും ആരാധകർ ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് തൻ്റെ വിവാഹ സ്വപ്നത്തെക്കുറിച്ച് മാളവിക പറയുന്ന ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം സിനിമയിലേക്ക് എന്നു വരുന്നു എന്ന് ആരാധകർ കാത്തിരിക്കുന്നത് പോലെ തന്നെയാണ് ചക്കിയുടെ വിവാഹത്തിന് വേണ്ടിയും ആരാധകർ കാത്തിരിക്കുന്നത്. 

 

 

മകൻ കാളിദാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതോടെ മകൾ മാളവികയുടെ സിനിമാ പ്രവേശനത്തെ കുറിച്ചാണ് പ്രേക്ഷകർ എപ്പോഴും ജയറാമിനോടും പാർവതിയോടും ചോദിക്കാറുള്ളത്. എന്നാൽ സിനിമയേക്കാൾ തനിക്ക് മോഡലിങാണ് താൽപര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നുമാണ് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് മാളവിക ജയറാം. മാളവികയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മാളവികയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും അടുത്തിടെ ചൂട് പിടിച്ചിരുന്നു. ലോക്ക് ഡൗൺ കാലത്താണ് അഭിനയത്തിലേക്ക് വരാമെന്ന തീരുമാനം മാളവിക എടുത്തത്. അതിനായി അഭിയനക്കളരിയിലും മാളവിക പങ്കെടുത്തിരുന്നു. തെന്നിന്ത്യയിലെ യുവതാരങ്ങൾക്കൊപ്പമാണ് മാളവിക അഭിനയക്കളരിയിൽ പങ്കെടുത്തത്. മാളവിക അഭിനയക്കളരി പൂർത്തിയാക്കിയ ശേഷം ആദ്യമായി ഒരു മ്യൂസിക്ക് ആൽബത്തിൽ അഭിനയിച്ചു. മായം സെയ്‍തായ് പൂവെ എന്ന മ്യൂസിക്കൽ ആൽബത്തിലാണ് മാളവിക നായികയായി എത്തിയത്. അശോക് ശെൽവനാണ് നായകനായി അഭിനയിച്ചത്. ഇത് ആരാധകരുടെ ശ്രദ്ധ കൈവരിച്ചിരുന്നു.

malavika jayaram words marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES