Latest News

ദ പ്രീസ്റ്റ് ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷൈലോക്കിന്റെ വിജയം ആഘോഷിച്ച് മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും; വിജയാഘോഷത്തിനൊപ്പം അജയ് വാസുദേവന്റെ പിറന്നാള്‍ ആഘോഷവും; വിഡീയോ കാണാം

Malayalilife
ദ പ്രീസ്റ്റ് ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷൈലോക്കിന്റെ വിജയം ആഘോഷിച്ച് മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും; വിജയാഘോഷത്തിനൊപ്പം അജയ് വാസുദേവന്റെ പിറന്നാള്‍ ആഘോഷവും; വിഡീയോ കാണാം

ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷൈലോക്കിന്റെ വിജയം ആഘോഷിച്ച് മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും. കേക്കുമായി എത്തിയ അണിയറക്കാര്‍ക്ക് മുന്നില്‍ നിറഞ്ഞ സന്തോഷത്തോടെ മമ്മൂട്ടി മധുരം പങ്കിടുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്.

ഇത്ര വലിയ വിജയം ആക്കി തീര്‍ത്ത പ്രേക്ഷകര്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക്, അനീഷ്, ബിബിന്‍, ജോബി ചേട്ടന് പിന്നെ എന്റെ BOSS ന് എല്ലാവര്‍ക്കും നന്ദി', സംവിധായകന്‍ അജയ് വാസുദേവ് മമ്മൂട്ടിക്ക് മുത്തം നല്‍കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്.

കേക്ക് മുറിച്ചുള്ള ആഘോഷത്തിന് നിര്‍മ്മാതാവ് ജോബി ജോര്‍ജിനും സംവിധായകന്‍ അജയ് വാസുദേവിനുമൊപ്പം മറ്റുള്ളവര്‍ക്കുമൊപ്പം മമ്മൂട്ടിയും പങ്കെടുത്തു. സംവിധായകന്‍ അജയ് വാസുദേവിന്റെ പിറന്നാള്‍ ആഘോഷവും ഇതിനൊപ്പം നടന്നു.

കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ബംഗളൂരു, ഹൈദരാബാദ്, ആന്‍ഡമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലും എത്തിയിരുന്നു. ഇന്ത്യയില്‍ ആകെ 313 തീയേറ്ററുകള്‍. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. മൂന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ മമ്മൂട്ടിക്കൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. 

mammootty shylock celebration video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES