Latest News

സിനിമാനടന്‍ അല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം; നിറം പിടിച്ച ഓര്‍മ്മകളിലേക്ക് ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അവര്‍ എടുത്ത് തന്നു; മഹാരാജാസ് കോളേജില്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ടിങ്ങിനായെത്തി മമ്മൂട്ടി എത്തിയപ്പോള്‍

Malayalilife
 സിനിമാനടന്‍ അല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം; നിറം പിടിച്ച ഓര്‍മ്മകളിലേക്ക് ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അവര്‍ എടുത്ത് തന്നു; മഹാരാജാസ് കോളേജില്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ടിങ്ങിനായെത്തി മമ്മൂട്ടി എത്തിയപ്പോള്‍

ഹാരാജാസിലെ മനോഹരമായ കോളേജ് കാലഘട്ടത്തിന്റെ ഓര്‍മ പങ്കുവെച്ച്  മമ്മൂട്ടി. 'എന്നെങ്കിലുമൊരിക്കല്‍  സിനിമാ ഷൂട്ടിങ്ങിനായി ഇവിടെ  വരുമെന്ന് കരുതിയതല്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതു സംഭവിച്ചു' എന്നും കുറിച്ചാണ് നടന്‍ മനോഹര വീഡിയോ പങ്ക് വച്ചിരിക്കുന്നത്. 'സിനിമാനടനല്ലാത്ത മുഹമ്മദ് കുട്ടി, കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം' എന്നാണ്  ലൈബ്രറിയെ മമ്മൂട്ടി പരിചയപ്പെടുത്തിയത്. 

1969-74 കാലഘട്ടത്തിലെ കോളജ് മാസികയില്‍   അച്ചടിച്ചു വന്ന ചിത്രം ആദ്യമായി കാണുന്ന കൗതകത്തോടെ  മെഗാസ്റ്റാര്‍ നോക്കുന്നുണ്ട്. ഒരു പക്ഷെ തന്റെ ചിത്രം ആദ്യമായി അച്ചടിച്ചു വന്നത്  ഈ മാസികയില്‍ ആകുമെന്നും പഴയ ഓര്‍മളിലൂടെ ഒരിക്കല്‍ കൂടി സഞ്ചരിച്ചു കൊണ്ട് പറഞ്ഞു.കുട്ടികള്‍ക്കൊപ്പം ചിത്രം പകര്‍ത്തിയതിന് ശേഷമാണ് മെഗാസ്റ്റാര്‍ മഹാരാജാസ് വിട്ടത്. 

'കാലം മാറും, കലാലയത്തിന്റെ ആവേശം അത് മാറില്ല. ആ പുസ്തകത്തിലെ ചിത്രത്തില്‍ നിന്നും ആ മൊബൈലില്‍ പതിഞ്ഞ ചിത്രത്തിലേക്കുള്ള ദൂരം' - മമ്മൂട്ടി പറഞ്ഞു നിര്‍ത്തുന്നു.'

കണ്ണൂര്‍ സ്‌ക്വാഡി'ന്റെ ചിത്രീകരണത്തിനായാണ്  മെഗാസ്റ്റാര്‍ മഹാരാജാസില്‍ എത്തിയത്.   റോബി വര്‍ഗീസ് രാജ് ആണ് ചിത്രത്തിന്റെ സംവിധാനം. 
റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗം, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീണ്‍ പ്രഭാകര്‍.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

Read more topics: #  മമ്മൂട്ടി.
mammootty visited maharajas college

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES