മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്‌റ്റൈലന്‍ ലുക്ക് ചിത്രങ്ങളുമായെത്തി ആരാധകരെ അമ്പരപ്പിക്കാറുള്ള മമ്മൂട്ടി ഇത്തവണ കേരളത്തനിമിയില്‍ ആണ് എത്തിയിരിക്കുന്നത്.മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളത്തനിമയോടെ നില്‍ക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് താരത്തിന്റെ സന്തത സഹചാരി ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഒരു പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായി പകര്‍ത്തിയതാണ് ഇത്. ദിലീപ് സി.കെ ആണ് ചിത്രം പകര്‍ത്തിയത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത മയക്കം', നിസാം ബഷീറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'റോഷാക്ക്', ബി ഉണ്ണികൃഷ്ണന്റെ 'ക്രിസ്റ്റഫര്‍', രഞ്ജിത്- എം.ടി ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ സിനിമകള്‍.
നിലവില്‍ ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പൂയംകുട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തുന്ന വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.