Latest News

കൊച്ചിന്‍കലാസദന്റെ ഗായകനായി മമ്മൂട്ടി; ഗാനഗന്ധര്‍വ്വനിലെ പോസ്റ്റര്‍ പങ്കുവച്ച് താരം; ഏറ്റെടുത്ത് ആരാധകരും 

Malayalilife
കൊച്ചിന്‍കലാസദന്റെ ഗായകനായി മമ്മൂട്ടി; ഗാനഗന്ധര്‍വ്വനിലെ പോസ്റ്റര്‍ പങ്കുവച്ച് താരം; ഏറ്റെടുത്ത് ആരാധകരും 

കൊച്ചിന്‍കലാസദന്റെ പ്രഗല്‍ഭനായ ഗായകനായി യേശുദാസ്.  കൊച്ചിന്‍ കലാസദന്റെ സൂപ്പര്‍ഹിറ്റ് ഗാനമേളയുടെ പോസ്റ്ററര്‍ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്ററിലെ ഗായകരായ സുരേഷ് കൃഷ്ണയ്ക്കും മനോജ് കെ ജയനുമൊപ്പം മമ്മൂട്ടിയുമുണ്ട്. 

സിനിമയുടെ പോസ്റ്റര്‍ അല്ല, സിനിമയിലെ പോസ്റ്റര്‍ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ഇത് പങ്കുവെച്ചിരിക്കുന്നത്. ശരിക്കുമൊരു ഗാനമേള പോസ്റ്ററിന്റെ ലുക്കുതന്നെയാണിതിന്. 10000 വാട്ട്‌സ് അത്യാധുനിക ശബ്ദ സംവിധാനങ്ങളോടെ ഉത്സവവേദികളെ പ്രകമ്പനം കൊള്ളിക്കാന്‍ കൊച്ചിന്‍ കലാസദന്‍. എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. ബുക്കിംഗിന് ഫോണ്‍ നമ്പറിനൊപ്പം സെക്രട്ടറി കൊച്ചിന്‍ കലാസദന്‍ , ആലുവ എന്ന അഡ്രസും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ഗാനഗന്ധര്‍വനുമായി ബന്ധപ്പെട്ടതാണ് പോസ്റ്റര്‍ എന്നാണ് സൂചന. കലാസദന്‍ ഉല്ലാസായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് ഗാനഗന്ധര്‍വന്‍.പുതുമുഖം വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി പി നായരമ്പലവും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

mammotty shared ganagandarvan poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES