മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മഞ്ജു വാര്യര്‍ മറ്റൊരു ആഗ്രഹം കൂടി സാക്ഷാത്കരി്ച്ചിരിക്കുകയാണ്. ബൈക്കില്‍ ഒരു ദീര്‍ഘദൂര യാത്ര നടത്തിയാണ് നടി സ്വ്പ്‌നം സാക്ഷാത്കരിച്ചതും. അതും തമിഴകത്തിന്റെ ,സ്വന്തം തല അജിത്തിനൊപ്പം. ബൈക്ക് യാത്രാ വിശേഷം നടി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ചത്.
വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത്ത് ഒന്നിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ അജിത്തും സംഘവുമായി നടത്തിയ ഒരു ബൈക്ക് യാത്രയുടെ ചിത്രങ്ങളാണിവ.
'ഞങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍ റൈഡര്‍ അജിത് കുമാര്‍ സാറിന് വലിയ നന്ദി! ഒരു സഞ്ചാരിആയതില്‍, ഫോര്‍ വീലറില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തില്‍ ടൂര്‍ നടത്തുന്നത്. എന്നെ ഈ ബൈക്ക് യാത്രക്കാരുടെ ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിച്ചതിന് അഡ്വഞ്ചര്‍ റൈഡേഴ്സ് ഇന്ത്യയ്ക്ക് വലിയ നന്ദി '. എന്ന് ചിത്രങ്ങളുടെ താഴെ മഞ്ജു കുറിച്ചു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
കാശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പതിനാറ് പേര്‍ അടങ്ങിയ സംഘമായിരുന്നു യാത്ര.
വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 'എ കെ 61'. ഏപ്രിലില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിം?ഗ് ആരംഭിച്ചത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരന്‍ ചിത്രം അസുരന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. വലിമൈ ആണ് അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‌സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിച്ചത്. മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.