Latest News

ശേഷം പൊലീസ് വണ്ടിയേ കേറി സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നു; ഹെല്‍മറ്റില്ലാത്ത ചിത്രവുമായി മെറീന മൈക്കിള്‍

Malayalilife
 ശേഷം പൊലീസ് വണ്ടിയേ കേറി സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നു; ഹെല്‍മറ്റില്ലാത്ത ചിത്രവുമായി മെറീന മൈക്കിള്‍

ലയാളസിനിമ പ്രേക്ഷകര്‍ക്ക് പരിചിതയായ യുവ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്‌സ് എന്നീ സിനിമകളില്‍ അഭിനയിച്ചതിട്ടുള്ള മറീന എബിയിലൂടെയാണ് ആദ്യമായി നായികയായി എത്തിയത്. പൊതുവേ മോഡേണായ മെറീന ബോള്‍ഡുമാണ്.  നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുളള താരത്തിന് തന്റേടിയായ നടി എന്ന ഇമേജാണ് പ്രേക്ഷകര്‍ക്കിടയില്‍.

എന്നാല്‍ തന്റെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത് നാളുകള്‍ക്ക് മുമ്പ് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.  വലിയ സമ്പത്തുള്ള കുടുംബത്തിലെ തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണ് താനെന്ന് കരുതുന്നവരോട്, താനൊരു തയ്യല്‍ക്കാരിയുടെ മകളാണെന്നായിരുന്നു നടിയുടെ തുറന്നു പറച്ചില്‍.

ഇപ്പോള്‍ മെറീന വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. ഹെല്‍മറ്റില്ലാതെ ബുള്ളറ്റ് ഓടിക്കുന്ന ചിത്രം പങ്കുവച്ചതോടെയാണ് നടി വിമര്‍ശനങ്ങള്‍ നേരിടുന്നത്. 'ശേഷം പൊലീസ് വണ്ടിയേ കേറി സര്‍ക്കാര്‍ ചെലവിലൊരു പോക്കായിരുന്നു,' എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത പെണ്‍കുട്ടിയ്‌ക്കെതിരെ പിഴ ചുമത്തിയത് വിവാദമായ സാഹചര്യത്തിലാണ് മറീനയുടെ പോസ്റ്റ് ശ്രദ്ധനേടുന്നത്.

പാലത്തിനു മുകളിലൂടെ റൈഡര്‍ ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്‌സും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് മറീനയുടെ ബുള്ളറ്റ് ചിത്രങ്ങള്‍. ഇത് സിനിമയ്‌ക്കോ ഫോട്ടോഷൂട്ടിനോ വേണ്ടി എടുത്ത ചിത്രമാണോ എന്നു വ്യക്തമല്ല. അതേസമയം, താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേര്‍ മുന്നറിയിപ്പുമായി എത്തി. ചിത്രവും കുറിപ്പും കേരള പൊലീസിന് അയച്ചു കൊടുത്തിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ വീട്ടിലെത്തുമെന്നും ചിലര്‍ ഓര്‍മ്മപ്പെടുത്തി. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നും മറ്റു ചിലര്‍ കമന്റ് ചെയ്തു. മാസ്‌ക് ധരിക്കാതെ വണ്ടി ഓടിച്ചതും ശരിയായില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.ഒരു സാധാരണ പെണ്‍കുട്ടി ഓടിച്ചപ്പോള്‍ കുറ്റം നടിക്ക് എന്തുമാകാമോ എന്നും ചിലര്‍ രോഷം കൊള്ളുന്നു.

 

mareena michael kurishingal shares bullet ride photos

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES