Latest News

മലയാളത്തിലെ ആദ്യ ശബ്ദരേഖ ടീസറുമായി മറിയം വന്ന് വിളക്കൂതിയുടെ അണിയറപ്രവര്‍ത്തകര്‍; ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ കാണാം

Malayalilife
 മലയാളത്തിലെ ആദ്യ ശബ്ദരേഖ ടീസറുമായി മറിയം വന്ന് വിളക്കൂതിയുടെ അണിയറപ്രവര്‍ത്തകര്‍; ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ കാണാം

മലയാളത്തിലെ ആദ്യ ശബ്ദരേഖ ടീസറുമായി മറിയം വന്ന് വിളക്കൂതിയുടെ അണിയറപ്രവര്‍ത്തകര്‍. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന ചിത്രമാണ്'മറിയം വന്ന് വിളക്കൂതി. ശബ്ദരേഖയായിട്ടാണ് ടീസര്‍ റിലീസ് പുറത്തിറങ്ങിയിരിക്കുന്നത്. ശബരീഷ് വര്‍മ്മ, സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റേഡിയോ ജോക്കി, അസിസ്റ്റന്റ് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള യുവ സംവിധായകന്‍ ജെനിത്തിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലറായാണ് ഒരുക്കുന്നത്.

സിനോജ് അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്. ഇതിഹാസ എന്ന സിനിമയുടെ നിര്‍മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് സിനിമയുടെ നിര്‍മ്മാണം.

mariyam vannu vilakkoothi audio teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES