കൊച്ചിയിലെ കുണ്ടന്നൂരില്‍ നടന്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയ പുതിയ ഫ്‌ളാറ്റ് വിശേഷങ്ങളാണ് ര്ണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് മോഹന്‍ലാല്‍ പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കിയത്. 15, 16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്‌ലാറ്റാണ് താരം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.
രാജകീയ പ്രൗഢിയുള്ള പുതുപുത്തന്‍ ഫ്‌ളാറ്റിലെ വിശേഷങ്ങളും ഇപ്പോള്‍ പുറത്ത് വരുകയാണ്. ബുധനാഴ്ച ആയിരുന്നു പാലു കാച്ചല്‍ പഴമയും പുതുമയും ഇഴചേര്‍ന്ന ഫ്‌ളാറ്റില്‍ മേജര്‍ രവിയുള്‍പ്പെടെ ക്ഷണിക്കപ്പെട്ട അന്‍പതോളം പേര്‍ മാത്രമാണ് പാലുകാച്ചലില്‍ പങ്കെടുത്തത്.
നടന്റെ തേവരയിലെ വീടിന്റെ അറ്റകുറ്റപ്പണികളും നടന്നുവരികയാണ്. അത് ഔട്ട്ഹൗസാക്കി മാറ്റുമെന്നാണ് വിവരം.
പൂജാ റൂം, ഫാമിലി ലിവിംഗ് റൂം, ഡൈനിംഗ് ഏരിയ, രണ്ട് അടുക്കള, ബാര്‍ കൗണ്ടര്‍ എന്നിവയാണ് താഴത്തെ നിലയില്‍. അടുക്കളകളില്‍ ഒന്ന് ഓപ്പണ്‍ കിച്ചണും രണ്ടാമത്തേത് ഷെഫ് കിച്ചണുമാണ് (സ്റ്റെയിന്‍ലസ് കിച്ചണ്‍). മാസ്റ്റര്‍ ബെഡ്‌റൂമുള്‍പ്പെടെ നാല് ബെഡ് റൂമുകളും മേക്കപ്പ് റൂമും സ്റ്റാഫ് റൂമുമാണ് മുകളില്‍. ലിഫ്റ്റും തയാറാക്കിയിട്ടുണ്ട്.
പുതിയ വീട്ടില്‍ വാസം തുടങ്ങിയപ്പോള്‍, ഏറെ പ്രിയപ്പെട്ട 'ഇട്ടിമാണി' ലാംബട്ര സ്‌കൂട്ടറിനെയും ഒപ്പം കൂട്ടിയിട്ടുണ്ട്് താരം.ഇട്ടിമാണി സിനിമയില്‍ ഓടിച്ച 70 മോഡല്‍ സ്‌കൂട്ടറിനോട് അടുപ്പം തോന്നി അന്ന് സ്വന്തമാക്കിയതാണ്. രാജാവിന്റെ മകന്‍ സിനിമയില്‍ ലാല്‍ പറയുന്ന ഹിറ്റ് ഡയലോഗായ ''മൈ ഫോണ്‍ നമ്പര്‍ ഈസ് 2255'' ഓര്‍മ്മിപ്പിക്കും വിധം എം.എല്‍ -2255 നമ്പരാണ് വണ്ടിക്ക് ഇട്ടിരിക്കുന്നത്.ഇതിന് രൂപഭംഗിവരുത്തി ഫ്‌ളാറ്റിന്റെ ആദ്യ നിലയില്‍ സ്ഥാപിച്ചിരിക്കയാണ്. പാലുകാച്ചലിന് എത്തിയവരുടെയെല്ലാം കണ്ണ് പതിഞ്ഞതും ഈ ലാംബിയിലാണ്.
താരം പ്രധാനമായും താമസിക്കുന്നത് ചെന്നൈയിലെ കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള വീട്ടിലാണ്. കഴിഞ്ഞവര്‍ഷം ദുബായിലെ ആര്‍പി ഹൈറ്റ്‌സില്‍ ഒരു ആഡംബര ഫ്‌ലാറ്റ് താരം സ്വന്തമാക്കിയിരുന്നു.