കഴിഞ്ഞ കുറച്ച് നാളുകളായി കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി നിര്‍മിക്കുന്ന മോഹന്‍ലാല്‍ നായകനാകുന്ന തെലുഗ് - മലയാളം ചിത്രം 'വൃഷഭ' വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്ന ജൂഹി പരേഖ് മെഹ്ത ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചിരിക്കുകയാണ്.
സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുകയാണ്. റോഷന്‍ മെകയുടെ പെയര്‍ ആയിട്ടാണ് ചിത്രത്തില്‍ ഷനായ എത്തുന്നത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഷനായ അവതരിപ്പിക്കുന്നത്. ഷനായയുടെ സാന്നിധ്യം ചിത്രത്തിന് കൂടുതല്‍ ഗ്ലാമര്‍ പരിവേഷം കിട്ടുമെന്നുറപ്പ്.
നിര്‍മാതാവ് ജൂഹി പരേഖ് മെഹ്തയുടെ വാക്കുകള്‍ ഇങ്ങനെ 'ഷനായ കപൂറിന്റെ വരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഷനായയുടെ അരങ്ങേറ്റ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. '
സംവിധായകന്‍ നന്ദ കിഷോറിന്റെ വാക്കുകള്‍ ഇങ്ങനെ 'ലുക്ക് കൊണ്ടും സ്‌കില്‍ കൊണ്ടും കഥാപാത്രത്തിന് ചേര്‍ന്ന താരമാണ് ഷനായ. സംവിധായകന്‍ എന്ന നിലയില്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം. ഒരുമിച്ച് ജോലി ചെയ്യാന്‍ കാത്തിരിക്കുന്നു.'
ഷനായ കപൂറിന്റെ വാക്കുകള്‍ ഇങ്ങനെ 'ക്യാമറയുടെ മുന്നില്‍ നില്‍ക്കാനും അഭിനയിക്കാനും ഞാന്‍ കാത്തിരിക്കുകയാണ്. ഈ ചിത്രത്തില്‍ നിന്നും എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഏതൊരു വ്യക്തിക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥാപാത്രമാണിത്. വലിയ താരങ്ങളും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇത് സ്വപ്നം സാക്ഷാത്കരിച്ചത് പോലെയുള്ള നിമിഷമാണ്. മോഹന്‍ലാല്‍ സര്‍ കൂടി ഉണ്ടാവുന്നതോടെ വൃഷഭ എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. '
എല്ലാ തലമുറകളെയും ആവേശം നിറയ്ക്കുന്ന ആക്ഷന്‍ എന്റര്‍ടൈനര്‍ ചിത്രമാകും. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി റോഷന്‍ മെക എത്തുന്നു. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയില്‍ ഒരുങ്ങുന്നത്. അച്ഛനും മുഖകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രം സംസാരിക്കുന്നത്.
ഇമോഷന്‍സ് കൊണ്ടും വിഎഫ്എക്‌സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകര്‍ക്കായി വൃഷഭ സമ്മാനിക്കുന്നത്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. 2024ല്‍ 4500ഓളം സ്‌ക്രീനുകളില്‍ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ് മാതുര്‍ എന്നിവര്‍ ചിത്രം നിര്‍മിക്കുന്നു. പി ആര്‍ ഒ - ശബരി