Latest News

മമ്മൂട്ടി ചെയ്ത മഹത്തായ പലറോളുകളം തനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് ബോധ്യമുള്ള ആളാണ് ഞാന്‍; ആരോഗ്യകരമായ മത്സരമുണ്ടായിട്ടുണ്ട്; അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോള്‍ എനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്; മലയാളത്തിലെ താരപോര് എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി 

Malayalilife

മോഹന്‍ലാല്‍- മമ്മൂട്ടി എന്നീ നടന ഇന്ദ്രജാലങ്ങള്‍ മലയാള സിനിമയ്ക്ക് പകരം വയ്ക്കാനാകാത്ത സൗഭാഗ്യമാണ്. ഇരുനിരയിലുമായി ഈ മെഗാതാരങ്ങള്‍ക്ക് ആരാധകരും ഏറെയാണ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും ഈ താരോദയങ്ങളെ സ്‌നേഹിക്കുന്നവരാണ് ഏറെയുള്ളത്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമായി ആരാധക യുദ്ധം അരങ്ങേറാറാണ് പതിവ്. എന്നാലിപ്പോള്‍ മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

തങ്ങള്‍ തമ്മില്‍താരയുദ്ധങ്ങളല്ല ആരോഗ്യപരമായ മത്സരങ്ങളാണ് നടക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനവിസ്മയം മോഹന്‍ലാല്‍. ഒരുവ ഓണ്‍ലൈന് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്. ഞാനും മ്മൂക്കയും തമ്മില്‍ താരയുദ്ധം നിലനില്‍ക്കുന്നുണ്ടെന്ന് താനും മമ്മൂക്കയും വിശ്വസിക്കുന്നുണ്ട്. അതി ശരിയാണാണോ എന്ന ചോദ്യത്തിന് മറുപടിനല്‍കുകയായിരുന്നു മോഹന്‍ലാല്‍.

യുദ്ധമൊന്നുമില്ല ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലായെന്ന ബോധ്യമുള്ളയാളാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിനാണ് അദ്ദേഹത്തോട് യുദ്ധത്തിന് പോകുന്നത്. അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോള്‍ എനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്. അതില്‍ എന്താണ് തെറ്റ്. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുമ്പോഴല്ലേ പ്രശ്‌നമുള്ളൂ. മോഹന്‍ലാല്‍ പറഞ്ഞു.

mohanlal say about mamooty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES