Latest News

ബോട്ടീക്കും ബ്യൂട്ടി പാര്‍ലറും മുതല്‍ ഹോട്ടല്‍ വരെ; ബിസിനസ്സ് രംഗത്ത് തിളങ്ങുന്ന മലയാളത്തിലെ നായികമാര്‍

Malayalilife
ബോട്ടീക്കും ബ്യൂട്ടി പാര്‍ലറും മുതല്‍ ഹോട്ടല്‍ വരെ; ബിസിനസ്സ് രംഗത്ത് തിളങ്ങുന്ന മലയാളത്തിലെ നായികമാര്‍

ഭിനയത്തില്‍ സജീവയായാല്‍ പിന്നീട് പഠനം ഉള്‍പ്പെടെ പാതി വഴിക്കാകുമെന്നാണ് പൊതുവില്‍ പറയാറുളളത്. പഠിക്കുന്ന സമയത്ത് തന്നെ അഭിനയത്തിലേക്ക് എത്തുകയും പിന്നീട് അഭിനയത്തില്‍ സജീവയാവുകയും ചെയ്യുന്നതോടെ  പലരും പഠനം പാതി വഴിക്ക് ഉപേക്ഷിക്കുന്നതാണ് പതിവ്. സിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പല നടിമാരും വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറുകയും ചെയ്യാറുണ്ട്. എന്നാലിന്ന് വിവാഹശേഷം സിനിമയിലെത്തിയ നിവധി നടിമാരാണ് ഉളളത്. മികച്ച ജോലികളില്‍ നിന്നും അഭിനയത്തിലേക്ക് എത്തിയവരും ഏറെയാണ്. അഭിനയത്തിന് പുറമേ ബിസിനസ്സില്‍ തങ്ങളുടെ ചുവടുറപ്പിച്ച നായികമാര്‍ നിരവധിയാണ്.

അഭിനയത്തിന് പുറമേ പലരും ബിസിനസ്സ് രംഗത്തും സജീവമാണ്. പല താരങ്ങളുടെയും ഭാര്യമാര്‍ സ്വന്തമായി ബോട്ടീക്കുകളും വസ്ത്രവ്യാപാരവുമൊക്കെ ആരംഭിച്ചിരുന്നു. നായികയില്‍ നിന്നും  പ്രാണ എന്ന വസ്ത്ര ബ്രാന്‍ഡുമായി എത്തി ശ്രദ്ധേയമായ ഒരു വസ്ത്ര ബ്രാന്‍ഡിന് ഉടമയായ ആളാണ് പൂര്‍ണിമ. മലയാള സിനിമയിലെ വെളളിവെളളിച്ചത്തില്‍ നിന്നും ബിസിനസ്സില്‍ ശ്രദ്ധിക്കപ്പെട്ട നായിക ഒരുപക്ഷേ പൂര്‍ണിമ ആണെന്ന് തന്നെ പറയാം. അത്ര പ്രസിദ്ധമാണ് പ്രാണ എന്ന വസ്ത്ര ബ്രാന്‍ഡ്.വസ്ത്രവ്യാപാര രംഗത്ത് മാത്രമല്ല മറ്റു പല മേഖലകളിലും നായികമാര്‍ ഇപ്പോള്‍  തങ്ങളുടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കയാണ്. നായികയായാല്‍ വിവാഹം കഴിഞ്ഞ് കുടുംബിനി ആകാം എന്ന പെതാു ധാരണയില്‍ നിന്നും മാറി. അഭിനയത്തിന് പുറമേ ബിസിനസ്സിലേക്കും ആത്മവിശ്വാസത്തോടെ ചുവട് വയ്ക്കുകയാണ് നടിമാര്‍.
ഇപ്പോള്‍ സരിത ജയസൂര്യ, പൂര്‍ണിമ ഇന്ദ്രജിത്ത്, പേളി മാണി, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ പിന്നാലെ വസ്ത്ര വ്യാപാര രംഗത്ത് സജീവമാണ്.

വസ്ത്ര വ്യാപാരം മാത്രമല്ല മറ്റു ചില ബിസിനസ്സ് മേഖലകളിലും നടിമാര്‍ സജീവമാണ്. ഇത്തരത്തില്‍ ബിസിനസ് രംഗത്ത് ചുവടുറപ്പിച്ച നായികമാര്‍ നിരവധിയാണ്.ലക്ഷ്യ എന്ന പേരില്‍ വസ്ത്രവ്യാപാര രംഗത്ത് സജീവമായിരുന്നു കാവ്യാമാധവന്‍. മലയാള നടിമാരില്‍ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരരംഗത്ത് ആദ്യം സജീവമാകുന്നത് കാവ്യയുടെ ലക്ഷ്യയാണ്. എന്നാല്‍ കാവ്യയുടെ സംരംഭം മികച്ച വിജയം കണ്ടില്ല. പിന്നാലെയാണ് പൂര്‍ണിമ എത്തിയത്.പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു പ്രാണയെന്ന ഫാഷന്‍ ബ്യുട്ടീക്ക്. ഫാഷന്‍ രംഗത്തെ പുതിയ ട്രെന്‍ഡിനനുസരിച്ച് പൂര്‍ണിമയുടെ പ്രാണയും ട്രെന്‍ഡിയാണ്. മറ്റൊന്നിന് കിടപിടിയ്ക്കാനാകാത്ത അത്ര പ്രശ്തിയാണ് ഇപ്പോള്‍ പ്രാണയ്ക്ക് ഉളളത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് അവതാരകയും നടിയുമായ പേളി മാണിയും തന്റെ ഓണ്‍ലൈന്‍ ഷോപ്പുമായി എത്തിയിരുന്നു. ടൂല ലൂല എന്ന പേരില്‍ കിഡ്‌സ്  ബോട്ടീക് ആന്‍ സലൂണമായി നടന്‍ അജുവര്‍ഗ്ഗീസിന്റെ ഭാര്യ അഗസ്റ്റീനയും സരിത ജയസൂര്യ ഡിസൈന്‍ സ്റ്റൂഡിയോയുമായി ജയസൂര്യയുടെ ഭാര്യയും സജീവമാണ്.

അഭിനയത്തിന് പുറമേ നായികമാരുടെ ബിസിനസ് മേഖലകള്‍ ഇതൊക്കെയാണ്.മാമാങ്കം എന്ന ഡാന്‍സ് സ്‌കൂള്‍ തുടങ്ങി കലയോടുള്ള സ്നേഹം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് നടി റിമാ കല്ലിങ്കല്‍. ഭരതനാട്യം, കുച്ചുപ്പുടി, കളരി, യോഗ തുടങ്ങിയ നൃത്തവും നൃത്തവുമായി ബന്ധപ്പെട്ട മറ്റ് കലാരൂപങ്ങളും റിമയുടെ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നുണ്ട്.ചെന്നൈയില്‍ മെഡ് ഓള്‍ കെയര്‍ എന്ന പേരില്‍ ഒരു ഡയഗ്നോസ്റ്റിക് സെന്റര്‍ ആണ് കനിഹയുടേത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ നൃത്ത വിദ്യാലയം നടത്തുകയായിരുന്നു ആശ ശരത്. ദുബായിയില്‍ സ്ഥിരതാമസക്കാരിയായ ആശാ ശരത്ത് അവിടെ തന്നെയാണ് നൃത്ത വിദ്യാലയം നടത്തുന്നത്. സൗന്ദര്യ സംരക്ഷണത്തിലാണ് മുക്തയുടെ ബിസിനസ്. കൊച്ചി പനമ്പള്ളി നഗറിലാണ് മുക്തയുടെ ബ്യൂട്ടി ആന്‍ഡ് ജെന്‍സ് പാര്‍ലര്‍.ഭക്ഷണപ്രിയയായ ശ്വേത മേനോന് ദുബായിയില്‍ ഹോട്ടല്‍ ബിസിനസാണുള്ളത്.

ശ്വേത്സ് ഡിലൈറ്റ് എന്നാണ് ഈ ഹോട്ടലിന്റെ പേര്. സൗന്ദര്യ സംരക്ഷണം മുന്‍നിര്‍ത്തി സ്ലിമ്മിങ് സെന്റര്‍ ആരംഭിച്ചാണ് ലെന ബിസിനസ് രംഗത്തേയ്ക്ക് എത്തിയത്. ചേവായൂരിലാണ് ലെന ആകൃതി എന്ന പേരില്‍ സ്ലിമ്മിങ് സെന്റര്‍ ആരംഭിച്ചത്. പ്രഭാസ് ഡാന്‍സ് അക്കാദമിയുമായി കൃഷ്ണ പ്രഭയും ഡാന്‍സ് സ്‌കൂളും യൂട്യൂബ് ചാനലുമായി അനുസിത്താരയും സജീവമാണ്. കാവ്യാ മാധവന് പിന്നാലെ ഓണ്‍ലെന്‍ ബിസിനസ്സുമായി എത്തിയ ആളാണ് ജോമോള്‍. മെയ്ക്ക് ഇറ്റ് സ്പെഷ്യല്‍ എന്ന ഗിഫ്റ്റിങ് വെബ് പോര്‍ട്ടാണ് ജോമോള്‍ ആരംഭിച്ചത്്. മല്ലിക സുകുമാരനാണ് ബിസിനസ്സ് രംഗത്തേക്ക് ചുവട് വച്ച മറ്റൊരു താരം. ദോഹയില്‍ സ്പയിസ് ബോട്ട് എന്ന റെസ്റ്റോറന്റാണ് താരം ആരംഭിച്ചത്. ഖത്തറില്‍ ഇന്ത്യന്‍ രുചി എത്തിക്കുകയാണ് ഇതിലൂടെ.


 

mollywood actress who shine in business

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES