Latest News

നടി മാത്രമല്ല ഉഗ്രന്‍ പാചകക്കാരി കൂടിയാണ്; തന്റെ സ്‌പെഷ്യല്‍ ബീഫ്കറി റസിപ്പി പങ്കുവച്ച് നടി മുക്ത

Malayalilife
നടി മാത്രമല്ല ഉഗ്രന്‍ പാചകക്കാരി കൂടിയാണ്; തന്റെ സ്‌പെഷ്യല്‍ ബീഫ്കറി റസിപ്പി പങ്കുവച്ച് നടി മുക്ത

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കണ്‍മണി എന്നു വിളിക്കുന്ന മുക്തയുടെ മകള്‍ കിയാരയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോള്‍ മുക്ത പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. 2015 ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയായി കണ്‍മണി എത്തി.

 2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചത്. കിയാര എന്ന് പേരുള്ള മകളെ കണ്‍മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്. കിയാരയുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും മുക്തയും റിമിടോമിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിനാല്‍ തന്നെ കണ്‍മണിയും ആരാധകര്‍ക്ക് സുപരിചിതയാണ്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത മുക്ത തികഞ്ഞ ഒരു കുടുംബിനി തന്നെയാണ്. വീടും മകളെയും ഭര്‍ത്താവിനെയും നോക്കിയും യാത്രകള്‍ പോയും പാച ക പരീക്ഷണങ്ങള്‍ നടത്തിയും  സന്തോഷ ജീവിതം നയിക്കുകയാണ് മുക്ത ഇപ്പോള്‍. തന്റെ പാചക പരീക്ഷണങ്ങള്‍ മുക്ത എല്ലാവരോടും പങ്കുവയ്ക്കാറുണ്ട്. മുക്തയുടെ പാചകത്തെ പു കഴ്ത്തി നാത്തൂന്‍ റിമിയും എത്താറുണ്ട്. ഇപ്പോള്‍ തന്റെ ഒരു സ്‌പെഷ്യല്‍ പാചക റെസിപ്പി പങ്കുവച്ച് എത്തിയിരിക്കയാണ് മുക്ത. താരത്തിന്റെ റെസിപ്പി ഇതാണ്.

നന്നായി ചുവന്നുള്ളി എടുത്ത് ചതച്ചു കുറച്ച് വെളുത്തുള്ളി,പച്ചമുളക്, കറിവേപ്പില, ഇട്ട് നന്നായി വഴറ്റുക. അതിലേക്ക് 2ണ്ട് തക്കാളി കൂടി ഇട്ടു.... നല്ല ബ്രൗണ്‍ നിറം ആവുമ്പോള്‍ മസാലകള്‍ ചേര്‍ത്ത് നന്നായി വീണ്ടും വഴറ്റുക. അതിലേക്ക് പൊടിച്ചു വെച്ച (ഏലക്ക )ആവിശ്യത്തിന് ചേര്‍ക്കുക.
കല്ലുപ്പും, നല്ലോണം ഇഞ്ചിയും ചേര്‍ത്ത് വേവിച്ച യലലള അതിലേക്ക് ഇട്ടു നന്നായി ഇളക്കുക... നല്ല ഗ്രേവി ആയി ആണ് ഇഷ്ടം എങ്കില്‍ അങ്ങനെ കഴിക്കാം. അല്ലെങ്കില്‍ നന്നായി ചാറു വറ്റിച്ചു എടുക്കാം....എന്തിനാ വേറെ കറികള്‍?നല്ല ചൂട് ചോറിന്റെ കൂടെ കഴിചു നോക്കിക്കേ എന്നും മുക്ത പറയുന്നു.

muktha shares her special beef curry receipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES