Latest News

ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ സിനിമയാകുന്നു; '800' ട്രെയ്ലര്‍ കാണാം

Malayalilife
ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ സിനിമയാകുന്നു; '800' ട്രെയ്ലര്‍ കാണാം

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന '800' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറക്കി. 'സ്ലം ഡോഗ് മില്യനയ'റിലൂടെ പ്രശസ്തനായ മധുര്‍ മിത്തലാണ് ചിത്രത്തില്‍ മുരളീധരനായി എത്തുന്നത്. 

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എം.എസ്. ശ്രീപതിയാണ്. മധി മലര്‍ എന്ന കഥാപാത്രമായി മഹിമ നമ്പ്യാര്‍ ചിത്രത്തില്‍ എത്തുന്നു. നരേന്‍, നാസര്‍, വേല രാമമുര്‍ത്തി, ഋത്വിക, ഹരി കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്ട്രേലിയ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ചത്. 133 ടെസ്റ്റുകളിലും 350 ഏകദിനങ്ങളിലും 12 ടി-20 മത്സരങ്ങളിലും മുരളീധരന്‍ ശ്രീലങ്കയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ നേടിയ മുരളീധരന്‍, ഏകദിനമത്സരങ്ങളില്‍ 534 വിക്കറ്റും ടി-20 യില്‍ 13 വിക്കറ്റും നേടി. 1996-ല്‍ ശ്രീലങ്ക ഏകദിന ലോകകപ്പ് വിജയിച്ചപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു.


 

Read more topics: # മുത്തയ്യ '800
muraleedharan 800movie trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES