ചലച്ചിത്ര സംഗീതസംവിധായകന്‍ ആര്‍. സോമശേഖരന്‍ (77) വിടവാങ്ങി. തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15 ന് ആയിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ സൗപര്‍ണികയില്‍ ആയിരുന്നു അദ്ദേഹം താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരന്‍ ഉണ്ണിത്താന്റേയും മകനാണ് ആര്‍. സോമശേഖരന്‍. ഭാര്യ ജയമണി. സംസ്‍കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
ജാതകം (1989)എന്ന സിനിമയിലെ 'പുളിയിലക്കരയോലും പുടവ ചുറ്റി' എന്ന ഗാനവും സ്വാമി അയ്യപ്പന്‍ സീരിയലിന്റ അവതരണഗാനവും പ്രശസ്തമാണ്. ഗായകനാകുക എന്ന ആഗ്രഹത്തില്‍ 1982 ല്‍ 'ഇതും ഒരു ജീവിതം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി ചലച്ചിത്ര രംഗത്തേക്ക് ചെറുപ്പകാലം മുതല്‍ സംഗീതം അഭ്യസിക്കുകയും സ്ഥിരമായി മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന സോമശേഖരന്‍, പ്രവേശിച്ചു. ഗായകനാവാനായി മദ്രാസില്‍ പോയി ശ്രമങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം മടങ്ങിയെത്തി പ്രൊഫഷണല്‍ നാടകങ്ങളില്‍ സംഗീതം നല്‍കാനും പാടാനും തുടങ്ങി.
നിരവധി ലളിതഗാനങ്ങള്‍ക്ക് ആകാശവാണിയില്‍ സംഗീതം നല്‍കുകയും പാടുകയും ചെയ്തിട്ടുണ്ട്. സംഗീത സംവിധായകനാകാനുള്ള അവസമുണ്ടായത് വെളിയം ചന്ദ്രന്‍ സംവിധാനം ചെയ്ത 'ഉര്‍വശി' എന്ന നാടകം സിനിമയാക്കിയ അവസരത്തിലാണു. അദ്ദേഹം ആദ്യം സംഗീതം ചെയ്തത് കോന്നിയൂര്‍ ഭാസ് രചിച്ച് യേശുദാസ് പാടിയ 'പ്രകൃതി പ്രഭാമയീ' എന്ന ഗാനമാണ് . രണ്ടാമത്തെ ഗാനം വെള്ളനാട് നാരായണന്‍ എഴുതി, എസ് ജാനകിയും സോമശേഖരനും ചേര്‍ന്നു പാടി.