ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധയകനാണ് വിശാൽ ദദ്ലാനി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അദ്ദേഹം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് സന്ദേശവുമായി വിശാല്‍ ദദ്ലാനി രംഗത്ത് എത്തിയിരിക്കുകയാണ്. ബോളിവുഡില്‍ പ്രസിദ്ധമായ വിശാല്‍-ശേഖര്‍ സഖ്യത്തിന്റെ ഭാഗമായ വിശാല്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്.
ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കള്‍ക്കും വേണ്ടി ഇന്ത്യയിലെ മുസ്ലിംകളോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ വേദന ഞങ്ങളുടെയും വേദനയാണ്. നിങ്ങളുടെ ദേശസ്നേഹം ചോദ്യം ചെയ്യുന്നില്ല. നിങ്ങളുടെ സ്വത്വം ഇന്ത്യക്കോ മറ്റുള്ളവരുടെ മതങ്ങള്‍ക്കോ ഭീഷണിയല്ല. നമ്മള്‍ ഒരു രാഷ്ട്രമാണ്, ഒരു കുടുംബമാണ്…’ – വിശാല്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും കംപോസര്‍, പാട്ടെഴുത്തുകാരന്‍, ഗായകന്‍ എന്നീ നിലകളില്‍ പേരെടുത്ത വിശാല്‍ ദദ്ലാനി സുഹൃത്തും ശേഖര്‍ റാവ്ജിയാനിയുമായുള്ള കൂട്ടുകെട്ടിലൂടെയാണ്് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. ഇരുവരും ചേര്‍ന്ന വിശാല്‍-ശേഖര്‍ മുപ്പതോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി