Latest News

വിവാഹ വാര്‍ഷിക ദിനത്തില്‍ സൈക്കിള്‍ ചവിട്ടുന്ന വീഡിയോയുമായി നസ്രിയ; എട്ട് വര്‍ഷം മുമ്പ് ഏകദേശം ഈ സമയത്താണ് വിവാഹിതരായതെന്നും  ഭ്രാന്തിന്റെ മറ്റൊരു വര്‍ഷമെന്നും കുറിച്ച് നടി; ആശംസകളുമായി താരങ്ങളും

Malayalilife
വിവാഹ വാര്‍ഷിക ദിനത്തില്‍ സൈക്കിള്‍ ചവിട്ടുന്ന വീഡിയോയുമായി നസ്രിയ; എട്ട് വര്‍ഷം മുമ്പ് ഏകദേശം ഈ സമയത്താണ് വിവാഹിതരായതെന്നും  ഭ്രാന്തിന്റെ മറ്റൊരു വര്‍ഷമെന്നും കുറിച്ച് നടി; ആശംസകളുമായി താരങ്ങളും

മലയാളികളുടെ പ്രിയ ദാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. 2014ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. നസ്രിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചത്.ഫഹദും നസ്രിയയും സൈക്കിള്‍ സവാരി നടത്തുന്നതാണ് വീഡിയോ. പങ്ക് വച്ചാണ് നടി ഇക്കാര്യം അറിയിച്ചത്. ഇതോടെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധിപേരാണ് ഇരുവര്‍ക്കും ആശംസയുമായി എത്തിയത്. 

ഇതിനൊപ്പം നസ്രിയ പങ്കുവച്ച കുറുപ്പും ശ്രദ്ധ നേടുകയാണ്. ഭ്രാന്തിന്റെ മറ്റൊരു വര്‍ഷം.... എട്ടുവര്‍ഷം മുന്‍പ് ഏകദേശം ഈ സമയത്താണ് ഞങ്ങള്‍ വിവാഹിതരായത്. ദൈവമേ, ഇതു ഒരു സവാരിയാണ് എന്നാണ് വീഡിയോ പങ്കുവച്ച് നസ്രിയ കുറിച്ചത്. ഹാപ്പി ആനിവേഴ്‌സറി ഗയ്‌സ് എന്നാണ് ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ കമന്റ് ചെയ്തിരിക്കുന്നത്.

മലയന്‍കുഞ്ഞാണ് ഫഹദ് നായകനായി അവസാനം തിയേറ്രറില്‍ എത്തിയ ചിത്രം. ഫാസില്‍ നിര്‍മ്മിച്ച ചിത്രം നവാഗതനായ വി.പി സജിമോനാണ് സംവിധാനം ചെയ്തത്.കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം. വിവാഹ ശേഷം ഒരിടവേള എടുത്ത ശേഷമാണ് നസ്രിയ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. 2018 ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്

വിവാഹശേഷം 2019 ല്‍ ഇറങ്ങിയ അമല്‍ നീരദ് ചിത്രമായ ട്രാന്‍സില്‍ നസ്രിയയും ഫഹദും ഒരുമിച്ച് അഭിനയിച്ചിരുന്നു. 'അണ്ടേ സുന്ദരാനികി' എന്ന് തെലുങ്ക് ചിത്രമാണ് നസ്രിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. നാനിയും നസ്രിയയും നായകനും നായികയുമായ ചിത്രത്തില്‍ നദിയ മൊയ്തു, ഹര്‍ഷവര്‍ധന്‍, രാഹുല്‍ രാമകൃഷ്ണ തുടങ്ങിയവരും അഭിനയിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 10 ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

 

Read more topics: # ഫഹദ് ,# നസ്രിയ
nazriya 8th wedding anniversary post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES