Latest News

എന്റെ പ്രിയപ്പെട്ട ചെക്കന്മാര്‍ എന്ന ഹാഷ് ടാഗോടെ ഫഹദിനും വളര്‍ത്ത് നായ ഓറിയോയ്ക്കുമൊപ്പം കടല്‍ത്തീരത്ത് ഉല്ലസിക്കുന്ന ചിത്രം പങ്ക് വച്ച നസ്രിയ; ബീച്ചില്‍ ഉല്ലസിക്കുന്ന താരകുടുംബത്തിന്റെ ചിത്രം വൈറലാകുമ്പോള്‍

Malayalilife
 എന്റെ പ്രിയപ്പെട്ട ചെക്കന്മാര്‍ എന്ന ഹാഷ് ടാഗോടെ ഫഹദിനും വളര്‍ത്ത് നായ ഓറിയോയ്ക്കുമൊപ്പം കടല്‍ത്തീരത്ത് ഉല്ലസിക്കുന്ന ചിത്രം പങ്ക് വച്ച നസ്രിയ; ബീച്ചില്‍ ഉല്ലസിക്കുന്ന താരകുടുംബത്തിന്റെ ചിത്രം വൈറലാകുമ്പോള്‍

മലയാളത്തിന്റെ പ്രിയ താരങ്ങളായ നസ്രിയയും ഫഹദും ന്യൂഇയര്‍ വെക്കേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും വെക്കേഷന്‍ മൂഡില്‍ തന്നെയാണ്ന്ന് വേണം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മനസിലാക്കാന്‍. കാരണം നസ്രിയുടെ പോസ്റ്റുകളില്‍ അവധിയാഘോഷ ചിത്രങ്ങളാണ് പലപ്പോഴും നിറയാറുള്ളത്. എന്നാല്‍ ഇതില്‍ ആരാധകര്‍ അടുത്തിടെ ആഘോഷിച്ച ചിത്രം കടല്‍ത്തീരത്ത് ഉല്ലസിക്കുന്ന താരദമ്പതികളുടെ ചിത്രമായിരുന്നു.

കുഞ്ഞിനെ പോലെ നസ്രിയ കൂടെ കൊണ്ട് നടക്കുന്ന പ്രിയപ്പെട്ട വളര്‍ത്തു നായ ഓറിയോയും ചിത്രത്തില്‍ ദമ്പതികള്‍ക്കൊപ്പമുണ്ട്. വീട്ടിലായാലും ഷൂട്ടിംഗ് സെറ്റിലായാലും നസ്രിയയ്ക്കൊപ്പം എപ്പോഴും ഓറിയോ കാണും. കറുപ്പും വെള്ളയും ഇടകലര്‍ന്ന് ഓറിയോ ബിസ്‌കറ്റിനെ ഓര്‍മിപ്പിക്കുന്ന നിറമാണ് ഓറിയോയ്ക്ക്.സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. 

കടലില്‍ ഇറങ്ങി നില്‍ക്കുന്ന നസ്രിയയ്ക്കും ഫഹദിനും സമീപം തീരത്ത് നില്‍ക്കുന്ന ഓറിയോയുടെ ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തത്. 'എന്റെ ഇഷ്ടപ്പെട്ട ബോയ്സ്' എന്ന ഹാഷ്ടാഗാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.നസ്രിയ ഓറിയോയെ താലോലിക്കുന്ന ചിത്രങ്ങള്‍ മുമ്പും താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഓറിയോയെ ഭക്ഷണം കഴിപ്പിക്കുന്ന വീഡിയോ മുന്‍പ് നസ്രിയ പോസ്റ്റ് ചെയ്തത് വൈറല്‍ ആയിരുന്നു. മമ്മിയും ഓറിയോ ബേബിയും എന്ന കുറിപ്പോടെയാണ് നസ്രിയ ആ വീഡിയോ പോസ്റ്റ് ചെയ്തത്.

ഓറിയോ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്സ് ചെയ്തുകൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.'' എന്നാണ് നസ്രിയ പറയുന്നത്.

Read more topics: # നസ്രിയ,# ഫഹദ്
nazriya and fahad on the beach with pet dog oreo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES