വിവാഹത്തോടെ അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്.സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുന്ന റീല്‍സുകളിലൂടെ നിത്യ തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. മകള്‍ നൈനയ്ക്കൊപ്പമുളള ഡാന്‍സ് വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോള്‍ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കു വച്ചപ്പോള്‍ അതിനു താഴെ വന്ന കമന്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇതിലാരാണ് മമ്മി എന്നാണ് ഭൂരിഭാഗം ആരാധകരുടെയും ചോദ്യം. ഇതിനു മുന്‍പും നിത്യയുടെ ചിത്രത്തിനു ഇത്തരം കമന്റുകള്‍ വന്നിട്ടുണ്ട്.
നിത്യയുടെ വസ്ത്രധാരണവും മറ്റും കണ്ടാല്‍ ഒട്ടുമെ പ്രായം തോന്നിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. താന്‍ ഇപ്പോഴും ചിന്തിക്കുന്നത് ഒരു ചെറിയക്കുട്ടിയായിട്ടാണെന്നും ഒട്ടും പക്വത നേടിയിട്ടില്ലെന്നും നിത്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
2001 ല്‍ പുറത്തിറങ്ങിയ 'ഈ പറക്കും തളിക' എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ പുറത്തിറങ്ങിയ 'സൂര്യകിരീട'മാണ് അവസാനം അഭിനയിച്ച സിനിമ.വിവാഹശേഷം മിനി സ്‌ക്രീനില്‍ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു.
2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാള്‍ ആണ് ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമന്‍ സിങ് ജംവാളുമാണ് മക്കള്‍.കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്‌ലാറ്റിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്. മകള്‍ നൈന വിദ്യാര്‍ത്ഥിനിയാണ്.