മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ഒരു അഡാര്‍ ലവ് സമ്മാനിച്ച നിര്‍മ്മാതാവാണ് ഔസേപ്പച്ചന്‍ വാളക്കുഴി. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ പുതിയ സിനിമയുടെ പ്രഖ്യാപന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
ആദ്യ സിനിമയായ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' മുതല്‍ അവസാന പുറത്തിറങ്ങിയ 'ഒരു അഡര്‍ ലവ്' വരെ ഒരു പിടി പുതുമുഖങ്ങളെ മലയാള സിനിമയിലേക്ക് സമ്മാനിച്ച നിര്‍മ്മാതാവ് കൂടി എന്ന പ്രത്യേകതയും ഔസേപ്പച്ചന്‍ വാളക്കുഴിക്ക് സ്വന്തമാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി ഇതുവരേയും പേരിടാത്ത ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയ വാര്യരുടെ പുതിയ ചിത്രമായ 4 ഇയേഴ്സ് വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഔസേപ്പച്ചന്‍ ചിത്രമായ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. നിരവധി വിമര്‍ശനങ്ങളും അതോടൊപ്പം തന്നെ നിരവധി ആരാധകരെയുമാണ് താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ താരത്തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഔസേപ്പച്ചന്‍ സിനിമയുടെ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.