Latest News

കലമ്പാസുരന്‍ ഒരു മിത്തല്ല; സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 കലമ്പാസുരന്‍ ഒരു മിത്തല്ല; സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

'പത്തൊമ്പതാം നൂറ്റാണ്ടി'നു ശേഷം സിജു വിത്സന്‍ നായകനാകുന്ന 'പഞ്ചവത്സര പദ്ധതി 'എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന 'പഞ്ചവത്സര പദ്ധതി' പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്നു. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു.

സംഗീതം-ഷാന്‍ റഹ്‌മാന്‍, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരണ്‍ ദാസ്.
'എന്നാ താന്‍ കേസ് കൊട് ' എന്ന ചിത്രത്തിലെ മജിസ്‌ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പിപി കുഞ്ഞികൃഷ്ണന്‍ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖം കൃഷ്‌ണേന്ദു എ.മേനോന്‍ നായികയാവുന്നു.
നിഷ സാരംഗ് , ഹരീഷ് പേങ്ങന്‍,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാര്‍ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു.എഡിറ്റര്‍-കിരണ്‍ ദാസ്, സംഗീതം-ഷാന്‍ റഹ്‌മാന്‍, ഗാനരചന-റഫീഖ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു പി കെ,കല-ത്യാഗു തവന്നൂര്‍,മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പില്‍,വസ്ത്രാലങ്കാരം-വീണ സ്യാമന്തക്,സ്റ്റില്‍സ്-ജെസ്റ്റിന്‍ ജെയിംസ്, പോസ്റ്റര്‍ ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രജലീഷ്,ആക്ഷന്‍- മാഫിയ ശശി.
പി ആര്‍ ഒ-എ എസ് ദിനേശ്.

panchavalsara padhathi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES