'കാക്ക' ഷോര്‍ട്ട് ഫിലിമിനു ശേഷം അജു അജീഷ് സംവിധാനം ചെയ്ത, വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്‍ത്താഫ്.പി.ടി യും റൂമ ഫിലിം ഫാക്ടറിയുടെ ബാനറില്‍ റൂമ വി.എസും സംയുക്തമായി നിര്‍മ്മിച്ച 'പന്തം 'സിനിമയുടെ മ്യൂസിക്‌സ് റൈറ്റ്‌സ് പ്രമുഖ ഫിലിം മ്യൂസിക് കമ്പനിയായ '123 മ്യൂസിക്‌സ് 'സ്വന്തമാക്കി
. ചിത്രത്തില്‍ 4 പാട്ടുകളാണുള്ളത്.എബിന്‍സാഗര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അനീഷ് കൊല്ലോളി,സുധി വിലായത്ത് എന്നിവര്‍ വരികളെഴുതിയിരിക്കുന്നു.പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാര്‍,പ്രമുഖ തമിഴ് ഗായകന്‍ സെന്തില്‍ ഗണേഷ്, ചലച്ചിത്ര പിന്നണി ഗായകരായ സിനോവ് രാജ്, ശ്രീപാര്‍വതി, അഭിജിത് ദാമോദര്‍, വേണു കൃഷ്ണ എന്നിവര്‍ പാടിയിരിക്കുന്നു.
ചിത്രം ഉടന്‍ പ്രദര്‍ ശനത്തിനെത്തും.