പാർവ്വതിയിൽ നിന്ന് പല്ലവിയായി മാറാൻ ദിവസം വേണ്ടിയിരുന്നത് നാല് മണിക്കൂറോളം നീണ്ട മേക്ക് അപ്പ്;ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയുടെ മുഖം മേക്കപ്പിലൂടെ പിറന്നതിങ്ങനെ; മേക്കോവർ വീഡിയോ കാണാം

Malayalilife
പാർവ്വതിയിൽ നിന്ന് പല്ലവിയായി മാറാൻ ദിവസം വേണ്ടിയിരുന്നത് നാല് മണിക്കൂറോളം നീണ്ട മേക്ക് അപ്പ്;ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയുടെ മുഖം മേക്കപ്പിലൂടെ പിറന്നതിങ്ങനെ; മേക്കോവർ വീഡിയോ കാണാം

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു 'ഉയരെ'. ചിത്രത്തിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയായി വേഷമിട്ടത് പാർവ്വതി തിരുവോത്തായിരുന്നു.സമീപകാലത്ത് ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായാണ് പ്രേക്ഷകർ  ഏറ്റെടുത്തത്. ചിത്രത്തിൽ പാർവതിയുടെ അഭിനയത്തോടൊപ്പം എടുത്ത് പറയേണ്ട ഒന്നാണ് ഇതിലെ മേക്കപ്പ്. പാർവതി പല്ലവി രവീന്ദ്രനായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ താരത്തിന്റെ മുഖത്തെ ആസിഡ് ആക്രമണത്തിന്റെ തീഷ്ണത വ്യക്തമാക്കിക്കൊണ്ടുള്ള മേക്കപ്പും ചിത്രത്തിൽ പ്രധാന്യമർക്കുന്നവയായിരുന്നു.

ഇപ്പോളിതാ പാർവതി പല്ലവിയായി മാറി മുഖത്ത് മേക്കപ്പ് ചെയ്യുന്നതിന്റെ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ആസിഡ് അറ്റാക്കിനു ശേഷമുള്ള കഥാപാത്രത്തിന്റെ വേഷപ്പകർച്ച ചിത്രീകരിച്ചത് എങ്ങനെയെന്നതു വ്യക്തമാക്കുന്നതാണ് മേക്കിങ് വീഡിയോ. പാർവ്വതിയുടെ മേക്കപ്പ് സെക്ഷനും വിശദമായി തന്നെ വീഡിയോയിൽ പ്രതിപാദിച്ചിട്ടുണ്ട്.

ബെംഗളൂരുവിലുള്ള ഡേർട്ടി ഹാൻഡ്സ് സ്റ്റുഡിയോ എന്ന പ്രോസ്‌തെറ്റിക്‌സ് മേക്കപ്പ് ടീമാണ് മേക്കപ്പ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ചിത്രത്തിൽ പാർവതിയുടെ മേക്കോവറിനെ അഭിന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പല്ലവിയായുള്ള വേഷപ്പകർച്ചയ്ക്ക് വേണ്ടി താരം ആസിഡ് ആക്രമണത്തിന് ഇരയായവരുടെ കൂടെ നിന്നുകൊണ്ട് അവരുടെ പ്രവർത്തികൾ മനസിലാക്കുകയും ചെയ്തിരുന്നു.

parvathy thoruvothu makeover uyare movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES