Latest News

പവിത്രത്തിലെ ലാലിന്റെ അഭിനയത്തിന് ശേഷം സൈക്യാട്രിസ്റ്റിനെ വിളിച്ചു; ഷൂട്ടിങിന് മുമ്പേ എന്നെ വിളിച്ച ലാൽ അസ്വസ്ഥനായി പറഞ്ഞത് ഇത്രയേ കാണിക്കൂ എന്ന്; പല്ലിറുമ്മി കാണിച്ചുള്ള അഭിനയം 100 ശതമാനം മികച്ചതെന്ന് സൈക്യാർട്ടിസ്റ്റ് സ്വരരാജ മണിയും

Malayalilife
പവിത്രത്തിലെ ലാലിന്റെ അഭിനയത്തിന് ശേഷം സൈക്യാട്രിസ്റ്റിനെ വിളിച്ചു; ഷൂട്ടിങിന് മുമ്പേ എന്നെ വിളിച്ച ലാൽ അസ്വസ്ഥനായി പറഞ്ഞത് ഇത്രയേ കാണിക്കൂ എന്ന്; പല്ലിറുമ്മി കാണിച്ചുള്ള അഭിനയം 100 ശതമാനം മികച്ചതെന്ന് സൈക്യാർട്ടിസ്റ്റ് സ്വരരാജ മണിയും

മോഹൻലാലിന്റെ അഭിനയമികവിനെ കുറിച്ച പ്രശംസിച്ചിട്ടുള്ളത് നിരവധിപേരാണ്. ഇന്നും മലയാളികൾക്ക് മുന്നിൽ വിസ്മയമായി നിലനിൽക്കുന്ന മോഹൻലാലിനെ കുറിച്ച് വീണ്ടും പ്രശംസയുമായി സംവിധായകൻ ടികെ രാജീവ് കുമാർ. മോഹൻലാലിന്റെ അഭിനയം കണ്ട് ഞെട്ടിയത് എങ്ങനെയാണ് എന്നാണ് സംവിധായകൻ പറയുന്നു.ടി കെ രാജീവ് കുമാർ ഒരുക്കിയ പവിത്രം എന്ന സിനിമയിലെ മോഹൻലാലിന്റെ പ്രകടനം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സമനില തെറ്റിപ്പോകുന്നതാണ് സീൻ. ഷൂട്ടിംഗിന് മുമ്പ് അദ്ദേഹം അസ്വസ്ഥനായിരുന്നു. പിന്നെ എന്നെ വിളിച്ചിട്ടു പറഞ്ഞു, ഞാൻ ദേ ഇത്രയേ കാണിക്കൂ. എന്നിട്ട് പല്ല് ഇറുമ്മി കാണിച്ചു. മതിയെന്ന് ഞാനും പറഞ്ഞു. പവിത്രം റിലീസ് ചെയ്ത ദിവസം പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ.സ്വരരാജ മണി എന്നെ ഫോണിൽ വിളിച്ചു.

ഒരാൾ മാനസിക വിഭ്രാന്തിയിലേക്ക് പോകുന്നതിന്റെ ആദ്യ സൂചന പല്ലിറുമ്മലാണ്. ശരീരത്തിന്റെ ചലനം അസ്വാഭാവികമാകും. ആ മാനറിസം ലാൽ ഭംഗിയായി ചെയ്തിട്ടുണ്ട്''. ആ വാക്കുകൾ കേട്ട താൻ അത്ഭുതം കൊണ്ട് നിശബ്ദനായി പോയെന്ന് ടി കെ രാജീവ് കുമാർ പറഞ്ഞു

Read more topics: # pavitram movie climax
pavitram movie climax

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES