Latest News

ചോള സാമ്രാജ്യത്തിന്റെ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ പുറത്ത്; 500 കോടി മുതല്‍മുടക്കില്‍ ഒരുക്കുന്ന മണിരത്നം ചിത്രത്തില്‍  വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങള്‍; 2.5 കോടി രൂപയ്ക്ക് ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി ടിപ്‌സ് മ്യുസിക്കും

Malayalilife
 ചോള സാമ്രാജ്യത്തിന്റെ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ പുറത്ത്; 500 കോടി മുതല്‍മുടക്കില്‍ ഒരുക്കുന്ന മണിരത്നം ചിത്രത്തില്‍  വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങള്‍; 2.5 കോടി രൂപയ്ക്ക് ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി ടിപ്‌സ് മ്യുസിക്കും

ന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി.ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ താരനിരയുമായാണ് ചിത്രത്തിന്റെ വരവ്. വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി മുന്‍നിരതാരങ്ങള്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

എ.ആര്‍ റഹ്മാന്റെ സംഗീതമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. പത്താം നൂറ്റാണ്ടിലെ ചോളഭരണ കാലത്ത് ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങളെ കുറിച്ച് 2 വര്‍ഷത്തോളം നീണ്ട പഠനം നടത്തിയ ശേഷമാണ് അദ്ദേഹം പൊന്നിയിന്‍ സെല്‍വന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക് ആണ്. ടിപ്സ്' മ്യൂസിക് ആണ് 2.5 കോടി രൂപയ്ക്ക് ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.  

അതിഗംഭീര സെറ്റും കണ്ണഞ്ചിപ്പിക്കുന്ന യുദ്ധരംഗങ്ങള്‍കൊണ്ടും സമ്പുഷ്ടമാണ് ടീസര്‍. മികച്ച് ദൃശ്യവിരുന്നാകും ചിത്രം നല്‍കുക എന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ടീസര്‍ റിലീസ് ചെയ്തത്. മലയാളംപതിപ്പ്‌മോഹന്‍ലാലും, തമിഴ് സൂര്യയും, ഹിന്ദി അമിതാബ് ബച്ചനും തെലുങ്ക് മഹേഷ് ബാബുവും കന്നഡ പതിപ്പ് രക്ഷിത് ഷെട്ടിയുമാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. 

ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോണ്‍ പ്രൈം . 125 കോടിക്ക് സ്വന്തമാക്കിയിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുക. 'പൊന്നിയിന്‍ സെല്‍വന്‍1' ്ര്രെസപംബര്‍ 30 ന് പ്രദര്‍ശനത്തിനെത്തും. വിക്രം, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വന്‍താര നിര ചിത്രത്തില്‍ അണിനിരക്കുന്നു. 

എ.ആര്‍.റഹ്മാനാണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം രവി വര്‍മ്മന്‍. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. 


 

ponniyin selvan teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES