Latest News

രജനിയ്ക്ക് പിന്നാലെ നെല്‍സണും കലാനിധി മാരന്റെ സമ്മാനം;  സംവിധായകന് നിര്‍മ്മാതാക്കള്‍ സമ്മാനിച്ചത് പോര്‍ഷേ കാറും ചെക്കും 

Malayalilife
 രജനിയ്ക്ക് പിന്നാലെ നെല്‍സണും കലാനിധി മാരന്റെ സമ്മാനം;  സംവിധായകന് നിര്‍മ്മാതാക്കള്‍ സമ്മാനിച്ചത് പോര്‍ഷേ കാറും ചെക്കും 

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ' ജയിലര്‍' തമിഴ് സിനിമ കണ്ട ഏറ്റവും വലിയ വിജയ ചിത്രമായി മറിയിരിക്കുകയാണ്. ഓഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്  ആദ്യ ഷോകള്‍ മുതല്‍ തന്നെ വലിയ അഭിപ്രായമാണ് ലഭിച്ചത്. 
564.35  കോടി രൂപ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ വിജയത്തില്‍ അതീവ സന്തോഷവാനാണ് സണ്‍ പിക്‌ചേഴ്‌സ് ഉടമ കലാനിധി മാരന്‍. സിനിമയിലെ നായകനായ രജനികാന്തിന് പ്രതിഫലത്തിന് പുറമെ ലാഭവിഹിതത്തിന്റെ ഒരു പങ്കും അദ്ദേഹം കൈമാറി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 കോടി രുപയുടെ ചെക്കാണ് നിര്‍മ്മാതാവ് സൂപ്പര്‍ സ്റ്റാറിന് കൈമാറിയത്.

ഇതിന് പുറമെ ബിഎംഡബ്ല്യു എക്സ് 7 സീരിസിലെ ആഡംബര കാറും നിര്‍മ്മാതാവ് രജനിക്ക് കൈമാറി. പ്രതിഫലമായി 110 കോടി രൂപ നേരത്തെ കൈമാറിയതിന് പിന്നാലെയാണ് ജയിലര്‍ സിനിമയുടെ ലാഭവിഹിതവും അദ്ദേഹം താരത്തിന് സമ്മാനിച്ചത്

എന്നാല്‍ രജനികാന്തിന് മാത്രം സമ്മാനം നല്‍കി ആഘോഷം അവസാനിപ്പിക്കാന്‍ സണ്‍ പിക്ചേഴ്സ് ഒരുക്കമല്ലെന്ന സൂചനയാണ് പിന്നാലെ എത്തിയത്. ചിത്രത്തിന്റെ വന്‍ വിജയത്തിനായി അഹോരാത്രം പണിയെടുത്ത സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും കലാനിധി മാരന്റെ വക സമ്മാനമെത്തി.

ലാഭവിഹിത തുകയുടെ ചെക്കും ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ Porsche Macan S കാറും നെല്‍സണ് പ്രൊഡ്യൂസര്‍ കൈമാറി. നായകനും സംവിധായകനും സമ്മാനം നല്‍കിയ വിവരം സണ്‍പിക്ചേഴ്സ് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. 

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിച്ചത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും വിനായകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

porsche car and cheque FOR nelson

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES