Latest News

രാമന് ശേഷം പരമശിവനാവാന്‍ പ്രഭാസ്; കണ്ണപ്പയിലെ താരത്തിന്റെ പുതിയ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്

Malayalilife
രാമന് ശേഷം പരമശിവനാവാന്‍ പ്രഭാസ്; കണ്ണപ്പയിലെ താരത്തിന്റെ പുതിയ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്

ന്ത്യന്‍ സിനിമകളിലെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്ന ബാഹുബലിക്ക് ശേഷം നടന്‍ പ്രഭാസിന്റെ മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. താരത്തിന്റേതായി 'സലാര്‍' തീയറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. ഇതിനിടെ വിഷ്ണു മഞ്ജുവിനൊപ്പം 'കണ്ണപ്പ' എന്ന ചിത്രത്തില്‍ പ്രഭാസ് എത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

വിഷ്ണു സോഷ്യല്‍ മീഡിയയില്‍ പ്രഭാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നത്. ചിത്രത്തില്‍ പരമശിവന്റെ വേഷമായിരിക്കും താരം അവതരിപ്പിക്കുക എന്ന സൂചനകളാണ് പോസ്റ്റ് തരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് പ്രഭാസിന്റെ നിരവധി ഫാന്‍ മെയ്ഡ് പോസ്റ്ററുകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. #Kannappa എന്ന ഹാഷ്ടാഗിനൊപ്പം ഹര്‍ ഹര്‍ മഹദേവ് എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു മഞ്ജു ചിത്രം പങ്കുവച്ചത്. മുകേഷ് സിംഗ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല.

പഭാസ് ശ്രീരാമനായി എത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തീയറ്ററുകളില്‍ എത്തിയതെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ വിജയം കണ്ടില്ല.

Read more topics: # കണ്ണപ്പ'
prabhas in kannappa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES