ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ തിരിച്ചുവരവില്‍ ലഭിച്ച ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് പ്രതിപൂവന്‍ കോഴി എന്ന ചിത്രത്തിലെ കഥാപാത്രം. മഞ്ജു വാര്യരുടെ മടങ്ങി വരവ് ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യൂ സംവിധാനം ചെയ്ത റോഷ്ന്‍ ആന്‍ഡ്രൂസിനൊപ്പം താരം ഒന്നിച്ച ചിത്രമാണ് ഇത്. തന്നെ അനാവശ്യമായി സ്പര്‍ശിച്ച വില്ലനെ തല്ലാനായി നടക്കുന്ന മഞ്ജുവിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ ഏറെ ശ്രദ്ധനേടിയ ചിത്രം അന്യഭാഷ റീമേക്കുകള്‍ വിറ്റ് പോയിരിക്കുകയാണ്.
തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലെ റീമേക്ക് അവകാശമാണ് വിറ്റുപോയത്.ബോളിവുഡിലെ നിര്‍മാണ കമ്പനിയായ ബോണി കപൂര്‍ പ്രൊഡക്ഷന്‍സ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാണക്കമ്പനിയാണ് ബോണി കപൂര്‍ പ്രൊഡക്ഷന്‍സ്. സംവിധായകനായ റോഷന്‍ ആന്‍ഡ്രീസ് ആണ് ചിത്രത്തില്‍ വില്ലനായി എത്തിയത് എന്നതായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മാധുരി എന്ന സെയില്‍സ് ഗേള്‍ ആയാണ് മഞ്ജു ചിത്രത്തില്‍ എത്തിയത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. അനുശ്രീ, അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരും കഥാപാത്രങ്ങളായി എത്തി. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന ചിത്രത്തിലെ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. പി.ജയചന്ദ്രനും അഭയ ഹിരണ്‍മയിയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. നടി അനുശ്രീയുടെയും അലന്‍സിയറിന്റെയുമൊക്കെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.