Latest News

കാളിദാസിന്റെ വിവാഹം ഉടനെയില്ല; ചക്കിയുടേത് ആണ് ആദ്യം നടക്കുക; മക്കളുടെ വിവാഹവിശേഷം പങ്ക് വച്ച് നടി പാര്‍വ്വതി ജയറാം

Malayalilife
topbanner
 കാളിദാസിന്റെ വിവാഹം ഉടനെയില്ല; ചക്കിയുടേത് ആണ് ആദ്യം നടക്കുക; മക്കളുടെ വിവാഹവിശേഷം പങ്ക് വച്ച് നടി പാര്‍വ്വതി ജയറാം

യറാം കുടുംബത്തില്‍ കല്യാണമേളമാണ്.കാളിദാസിന്റെയും മാളവികയുടെയും  തിരഞ്ഞെടുപ്പിന് അച്ഛനും അമ്മയ്ക്കും സമ്മതം മൂളിയതോടെ ഇരുവരും തങ്ങളുടെ പങ്കാളികളെ സോഷ്യല്‍മീഡിയ വഴി പരിചയപ്പെടുത്തുകയും ചെയ്തു. തരിണി കലിംഗരായര്‍ എന്ന തമിഴ്‌നാട് സ്വദേശിനിയായ മോഡലാണ് കാളിദാസിന്റെ വധു.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് കണ്ണന്‍ എന്ന് വിളിക്കുന്ന കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തരംഗമായി തീര്‍ന്നിരുന്നു. ഇപ്പോള്‍ കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ലെന്നും മകള്‍ മാളവികയുടേത് ഉടനെ കാണുമെന്നുമാണ് പാര്‍വതി പറഞ്ഞത്. നടി കാര്‍ത്തികയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാര്‍വതി.

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ആള്‍ മൂത്ത മകനായ കാളിദാസാണ്. മലയാളത്തിലും തമിഴിലും ഇതിനോടകം കാളിദാസ് ജയറാം വേഷമിട്ടു കഴിഞ്ഞു. മാളവിക അഭിനയത്തില്‍ പയറ്റാന്‍ ഇതുവരെയും തീരുമാനിച്ചിട്ടില്ല. എന്നാല്‍ മോഡലിംഗ് രംഗത്തു സജീവമാണ് താനും.

pravathy jayaram ABOUT WEDDING KIDS

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES