മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമായ താരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍ മൂന്ന് പെണ്‍മക്കളുടെ അമ്മയായി എത്തിയിരുന്നു. ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ താരത്തെ കസ്തൂരിമാനില്‍ ഏറ്റെടുത്തെത്. എന്നാല്‍ പിന്നീട് സീരിയലില്‍ നിന്നും പിന്‍മാറിയെന്ന് താരം അറിയിച്ചിരുന്നു.ലോക് ഡൗണ്‍ കാലം സോഷ്യല്‍ മീഡിയയിലും ആക്ടീവായിരുന്നു പ്രവീണ
ഇപ്പോള്‍ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുകയാണ്. ഇത്തവണ കാവ്യ മാധവന്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ക്കൊപ്പം എടുത്ത ഓര്‍മ്മച്ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരാള്‍ മാത്രം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്ത ലൊക്കേഷന്‍ ചിത്രങ്ങളാണ് പ്രവീണയുടെതായി വന്നിരിക്കുന്നത്. കാവ്യാ മാധവന് പുറമെ തിലകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമുക്കോയ, സത്യന്‍ അന്തിക്കാട്, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ശ്രുതി തുടങ്ങിയവര്‍ക്കൊപ്പവും എടുത്ത ചിത്രങ്ങളാണ് പ്രവീണ പങ്കുവെച്ചിരിക്കുന്നത്.
1997ലായിരുന്നു സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരാള്‍ മാത്രം എന്ന ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിക്കൊപ്പം ശ്രീനിവാസന്‍, സുധീഷ്, ലാലു അലക്സ് തുടങ്ങിയ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. എസ് എന്‍ സ്വാമിയുടെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. ഇതില്‍ പ്രവീണയുടെ അനിയത്തിയായിട്ടാണ് കാവ്യ എത്തിയത്. നിരവധി പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പ്രവീണ പങ്കുവച്ചിട്ടുണ്ട്. നേരത്തെ കളിയൂഞ്ഞാല്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
20 വര്‍ഷത്തിലധികമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന താരമാണ് നടി. അതേസമയം വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന താരമാണ് പ്രവീണ. നിരവധി സിനിമകളിലും മെഗാസീരിയലുകളിലും തന്റെ കരിയറില്‍ നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാറാണ് പ്രവീണയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.തെലുങ്കില്‍ ഭീഷ്മ എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. മലയാളത്തില്‍ സുമേഷ് ആന്‍ഡ് രമേഷ് ആണ് പ്രവീണയുടെതായി റീലിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് പ്രവീണയുടെ ഭര്‍ത്താവ്. ഗൗരി എന്നാണ് പ്രവീണയുടെയും പ്രമോദിന്റെയും മകളുടെ പേര്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും പ്രവീണ പങ്കുവയ്ക്കുന്നുണ്ട്.