Latest News

ഇരുണ്ട നിറത്തിലുള്ള ലിപ്സ്റ്റിക്കും കൈയ്യിലൊരു വാച്ചും ധരിച്ച് നോര്‍ത്ത് ഇന്ത്യന്‍ ലുക്കില്‍ റാംപ് വാക്ക് നടത്തി പ്രയാഗ മാര്‍ട്ടിന്‍; നടിയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

Malayalilife
ഇരുണ്ട നിറത്തിലുള്ള ലിപ്സ്റ്റിക്കും കൈയ്യിലൊരു വാച്ചും ധരിച്ച് നോര്‍ത്ത് ഇന്ത്യന്‍ ലുക്കില്‍ റാംപ് വാക്ക് നടത്തി പ്രയാഗ മാര്‍ട്ടിന്‍; നടിയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി തിരക്കിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍. ഉണ്ണി മുകുന്ദന്‍ നായകനായ ഒരു മുറൈ വന്ത് പാര്‍ത്തായ ആണ് പ്രയാഗ ആദ്യമായി നായികയായ ചിത്രം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഫുക്രി പോക്കിരി സൈമണ്‍,രാമലീല തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ പ്രയാഗ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോളിതാ കോഴിക്കോട് നടത്തിയ സ്വകാര്യ ഫാഷന്‍ ഷോയില്‍ റാംപില്‍ ചുവടുവച്ച പ്രയാഗയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

നടിയുടെ ഏറ്റവും പുതിയ ലുക്കാണ്  ചര്‍ച്ചയാകുന്നത്. ഒരു ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസിട്ടാണ് താരം റാംപ് വാക്ക് ചെയ്യുന്നത്. നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലിലെത്തിയ താരത്തിന്റെ ലുക്ക് ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ഡാര്‍ക്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ്.

ഓര്‍ണമെന്റ്‌സ് ഒന്നും ധരിച്ചിട്ടില്ല എന്നതും പ്രത്യേകതയാണ്. കറുത്ത നിറത്തിലുള്ള ലിപ്സ്റ്റിക്കും പൊട്ടും മാത്രമാണ് ആകെയുള്ള മേക്കപ്പ്. ഇടതുകൈയില്‍ ഒരു വാച്ച് കെട്ടിയിട്ടുണ്ട്. എന്തായാലും താരത്തിന്റെ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഹോട്ടാണെന്നും സെക്‌സിയാണെന്നുമെല്ലാം കമന്റുകളുണ്ട്.

ഭൂമിയിലെ മനോഹര സ്വകാര്യം, സൂര്യയുടെ നായികയായി തമിഴില്‍ നെറ്റ്ഫ്‌ലിക്സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താര്‍ കമ്പി മേലെ നിന്‍ഡ്ര് തുടങ്ങിയ സിനിമകളിലാണ് പ്രയാഗ ഒടുവില്‍ അഭിനയിച്ചത്. ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് നടിയുടേതായി അടുത്തതായി ഇറങ്ങാനിരിക്കുന്ന പുതിയ മലയാളം സിനിമകള്‍.

prayaga martin ramp viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES