കാറുകളോടും ബൈക്കുകളോടുമൊക്കെ പ്രിയം കാത്ത് സൂക്ഷിക്കുന്നവരാണ് താരങ്ങള്‍. തങ്ങളുടെ വാഹനപ്രേമത്തെ കുറിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇവരുടെ ശേഖരത്തിനിലവില്‍ പഴയ ക്ലാസിക് മോഡലുകള്‍ മുതല്‍ പുതുപുത്തന്‍ മോഡലുകള്‍ വരെ ഉണ്ട്. മെഗാസ്റ്റാറിന്റെ കുടുംബത്തില്‍ മാത്രമല്ല ഇത്തരം വാഹന ശേഖരണം ഉള്ളത്. നടന്‍ പൃഥ്വിരാജിന്റെ വീട്ടിലെ കാര്യവും ഇതേ സ്ഥിതി തന്നെയാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ പൃഥ്വിയുടെയും ദുല്‍ഖറിന്റെയും കാറുകളെ പറ്റിയുള്ള വിശേഷങ്ങളാണ് വൈറലാവുന്നത്.കാറുമായി പലപ്പോഴും ഡ്രൈവിങ്ങിനോട് അതീവ താല്‍പര്യമുള്ള താരങ്ങള്‍ പാഞ്ഞ് പോകാറുള്ളത് ആരാധകര്‍ക്ക് മിഴിവേകാറുണ്ട്. ഇവരുടെ പിന്നാലെ പലപ്പോഴും ക്യാമറകളുമായി കൂടാറുമുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത് പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും ദുല്‍ഖറിന്റെ പോര്‍ഷെയും തമ്മിലുള്ള മത്സരയോട്ടത്തിന്റെ വീഡിയോ ആണ്.
ത്രസിപ്പിക്കുന്ന കാറോട്ടവുമായി കോട്ടയം-ഏറ്റൂമാനൂര്‍-കൊച്ചി റൂട്ടിലാണ് താരങ്ങള്‍ നിരത്തിലിറങ്ങിയത് എന്നാല്‍ താരങ്ങളുടെ കാറോട്ട മത്സരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. താരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് വേഗ പരിധി ലംഘിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു, എറണാകുളം- കോട്ടയം റൂട്ടില്‍ മത്സരയോട്ടം നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. താരങ്ങള്‍ റോഡരുകിലെ സിസി ടിവി കാമറകള്‍ പരിശോധിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് വേഗ പരിധി ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലെത്തിയത്. പാലാ റോഡിലെ കൊട്ടാരമുറ്റം, കുമ്മന്നൂര്‍ എന്നീ സ്ഥലങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സിസി ടിവി ക്യാമറ ദൃശ്യങ്ങളാണ് വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചത്. വൈകിട്ട് 6.5-ന് ആണ് കൊട്ടാരമുറ്റത്ത് കാറുകളെത്തിയത്. 6.14- ന് കുമ്മന്നൂര്‍ ജംഗ്ഷനിലെത്തി. അതായത് ആറു കിലോമീറ്റര്‍ പിന്നിടാന്‍ 9 മിനിട്ടാണെടുത്തത്. ഈ ദൂരം പിന്നിടാന്‍ ഇതേ സമയം തന്നെയാണ് ഗൂഗിള്‍ മാപ്പിലും കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് താരങ്ങള്‍ വേഗപരിധി ലംഘിച്ചില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.
അതേസമയം സിസി ടിവി കാമറകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇരുവരും വേഗപരിധ ലംഘിച്ചോയെന്ന് പറയാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സ്പോര്‍ട്സ് കാറുകളായതിനാല്‍ ഇവയുടെ ശബ്ദം കേട്ട് അമിത വേഗമായി തെറ്റിദ്ധരിക്കാനിടയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. താരങ്ങളുടെ കാര്‍ റൈസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൃഥ്വി തന്റെ കറുത്ത നിറത്തിലുള്ള ലിംബോര്‍ഗിയുമായിട്ടാണ് എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ പോര്‍ഷെയും. ഇവരുടെ മുഖങ്ങള്‍ വീഡിയോയില്‍ കാണുന്നില്ലെങ്കിലും കാറുകള്‍ കാണാന്‍ കഴിയുമായിരുന്നു. കാറോട്ട മത്സരത്തിന്റെ വീഡിയോയും സോോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ലംബോര്‍ഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോര്‍ഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി ജെ യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുല്‍ഖറിന്റെ തന്നെ സൂപ്പര്‍ കാര്‍ ഓടിക്കുന്നതായും വിഡിയോയില്‍ കാണാം.ബൈക്കില്‍ സ്്പീഡില്‍ പോയ യുവാക്കള്‍ പകര്‍ത്തിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.ഒരു ഫോട്ടോ എടുക്കാന്‍ നിന്ന് തരുമോ എന്ന് ദുല്‍ഖറിനോട് ചോദിക്കുന്നുണ്ടെങ്കിലും കാറില്‍ അതിവേഗത്തില്‍ പോവുകയായിരുന്നു.കുറെ ദൂരം ഇവരെ യുവാക്കള്‍ പിന്തുടര്‍ന്നെങ്കിലും റോഡിലെ തിരക്ക് കുറഞ്ഞ സ്ഥലത്ത് എത്തിയതോടെ ലംബോര്‍ഗിനിയും പോര്‍ഷെയും അപ്രത്യക്ഷിതമാകുകയും ചെയ്തു. മാത്രമല്ല ആരാധകരില്‍ നിന്നും പൃഥ്വിരാജിനെയും ദുല്‍ഖറിനെയും അപ്രതീക്ഷിതമായി കണ്ടതിന്റെ സന്തോഷവും വന്നിരുന്നു.