Latest News

ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കണം; ഭർത്താവ് നിക്ക് ജോനാസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ആഗ്രഹം;രാഷ്ട്രീയത്തിൽ താത്പര്യമില്ലെങ്കിലും സ്ഥാനം ആഗ്രഹിക്കുന്നത് മാറ്റത്തിന് വേണ്ടി; ബോളിവുഡ് സുന്ദരിയുടെ സ്വപ്‌നങ്ങൾ ഇങ്ങനെ

Malayalilife
ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കണം; ഭർത്താവ് നിക്ക് ജോനാസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ആഗ്രഹം;രാഷ്ട്രീയത്തിൽ താത്പര്യമില്ലെങ്കിലും സ്ഥാനം ആഗ്രഹിക്കുന്നത് മാറ്റത്തിന് വേണ്ടി; ബോളിവുഡ് സുന്ദരിയുടെ സ്വപ്‌നങ്ങൾ ഇങ്ങനെ

ബോളിവുഡിലും ഹോളിവുഡിലെയും മിന്നും താരങ്ങളാണ് നിക്ക് ജോനാസും പ്രിയങ്കാ ചോപ്രയും. ഇരുവരുടെയും വിവാഹവും തുടർന്നുള്ള യാത്രകളുമൊക്കെ എന്നും ആരാധകർക്ക് പ്രിയങ്കരമായിരുന്നു. ഇപ്പോളിതാ വിവാഹജീവിതം മുമ്പോട്ട് പോകവെ തന്റെ മനസിലെ ആഗ്രഹം തുറന്ന് പറയുകയാണ് നടി.

തനിക്ക് ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനും , ഭർത്താവ് നിക്ക് ജോനാസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ആഗ്രഹമുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഇന്ത്യൻ, അമേരിക്കൻ നടി പ്രിയങ്ക ചോപ്ര. ബ്രിട്ടീഷ് പത്രമായ സൺഡേ ടൈംസുമായുള്ള അഭിമുഖത്തിലാണ് പ്രിയങ്ക ഈ വെളിപ്പെടുത്തൽ നടത്തിയത്.

തനിക്ക് രാഷ്ട്രീയത്തിൽ അധികം താൽപര്യമില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക മാറ്റത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി സ്ഥാനം താൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. 'ഒരു മാറ്റമുണ്ടാകാൻ ഞങ്ങൾ ഇരുവരും ആഗ്രഹിക്കുന്നു. അദ്ദേഹം(നിക്ക് ജോനാസ്), 'ഫെമിനിസ്റ്റ്' എന്ന പദം ഉപയോഗിക്കാൻ ഭയപ്പെടുന്നില്ല. ഞാൻ അതിനെ ഇഷ്ടപെടുന്നു.' പ്രിയങ്ക പറയുന്നു.

രാഷ്ട്രീയത്തിൽ പൊതുവെ വലിയ താൽപ്പര്യം കാണിക്കാത്ത പ്രിയങ്ക 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബെർലിനിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല നിക്ക് ജോനാസുമായുള്ള തന്റെ വിവാഹ ചടങ്ങിലേക് മോദിയെ പ്രിയങ്ക ക്ഷണിക്കുകയും ചെയ്തിരുന്നു.

ബോളിവുഡിൽ മികച്ച നടിയെന്ന പേരെടുത്ത ശേഷം പ്രിയങ്ക തന്റെ ഭാഗ്യം പരീക്ഷിച്ചത് ഹോളിവുഡിലാണ്. തീവ്രവാദം പ്രമേയമാക്കിയ 'ക്വാണ്ടിക്കോ' എന്ന ടെലിവിഷൻ സീരിസിലൂടെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. സീരീസ് ഹിറ്റായിരുന്നെങ്കിലും ഇടക്ക് വച്ച് നിർത്തുകയായിരുന്നു. പിന്നീട് 'ബേവാച്ച്', 'ഈസിന്റ് ഇറ്റ് റൊമാന്റിക്' എന്നീ ചിത്രങ്ങളിലും പ്രിയങ്ക അഭിനയിച്ചിരുന്നു.

priyanaka chopra and nic jonas interview

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES