Latest News

കാന്‍സറിനോട് പൊരുതി ജയിച്ചു; അഭിനയരംഗത്തേക്ക് തിരിച്ചെത്തി സഞ്ജയ് ദത്ത്

Malayalilife
 കാന്‍സറിനോട് പൊരുതി ജയിച്ചു; അഭിനയരംഗത്തേക്ക് തിരിച്ചെത്തി സഞ്ജയ് ദത്ത്

ലയാളികള്‍ക്കും സുപരിചിതനായ താരമാണ് സഞ്ജയ് ദത്ത്. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കിയ സഞ്ജു എന്ന ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. ബോളിവുഡിലെ തന്നെ വിവാദനായകന്‍ കൂടിയാണ് സഞ്ജയ് ദത്ത്. ഇന്ത്യയെ മുഴുവന്‍ നടുക്കിയ മുംബൈ സ്ഫോടനകേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച സഞ്ജയ് ജയില്‍ മോചിതനായത് 2016ല്‍ മാത്രമായിരുന്നു. ഭാര്യ മാന്യതയ്ക്കൊപ്പമാണ് ഇപ്പോള്‍ സഞ്ജയുടെ ജീവിതം. . കാന്‍സര്‍ ബാധിതനാണെന്ന് അടുത്തിടെയാണ് സഞ്ജയ് പങ്കുവച്ചത്. മൂന്നാം ഘട്ടത്തിലെത്തിയ ലങ്ങ് കാന്‍സറാണ് തനിക്കെന്ന സഞ്ജയുടെ തുറന്നുപറച്ചില്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. 

 മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. അസുഖ ബാധിതനാണെന്ന കാര്യം സഞ്ജയ് ദത്ത് തന്നെയാണ് ആദ്യമായി പങ്കുവെച്ചത്. ചികിത്സയ്ക്ക് തയ്യാറെടുക്കുകയാണെന്നും ജോലിയില്‍ നിന്നും താത്കാലികമായി വിട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക് 2 ആണ് സഞ്ജയ് ദത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കന്നഡ ചിത്രം െകജിഎഫ് 2 ആണ് മറ്റൊരു പ്രധാനചിത്രം. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു.

ഇപ്പോള്‍ താരം അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തി എന്ന വാര്‍ത്തയാണ് എത്തുന്നത്. ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫ് 2 ലൊക്കേഷനില്‍ തിരിച്ചെത്തിയതിന്റെ ചിത്രം താരം തന്നെ ആരാധകര്‍ക്കായി പങ്കുവച്ചു. താരം വീണ്ടും തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകരും. ഈ പ്രായത്തിലും സിനിമയോടും ജീവിതത്തോടുമുള്ള അദ്ദേഹത്തിന്റെ ആവേശം മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്ന് സിനിമാപ്രേമികളും പറയുന്നു. അതേസമയം കെജിഎഫ് 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ അവസാനഘട്ടചിത്രീകരണത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

     

Read more topics: # sanjay dutt back to work
sanjay dutt back to work

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES