അഭിമുഖത്തില്‍ സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ച നടന്‍ വിനായകന്റെ പേജില്‍ ഒരു വിഭാഗത്തിന്റെ സൈബര്‍ ആക്രമണം. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ പരാമര്‍ശം നടത്തിയത.് 'ബിജെപിക്കും ആര്‍എസ്എസ്സിനും കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. നമ്മളൊക്കെ മിടുക്കരാണ്. അതാണ് ഈ തിരഞ്ഞെടുപ്പിലും നമ്മള്‍ കണ്ടത്', എന്നായിരുന്നു നടന്റെ അഭിപ്രായം.
ഇതിനുപിന്നാലെയാണ് വിനായകനെ വംശീയമായും ജാതീയമായും അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും നിറഞ്ഞത്. വിനായകന്റെ സിനിമകള്‍ കാണരുതെന്നും ബഹിഷ്‌കരിക്കണമെന്നും ആഹ്വാനമുണ്ട്. വിനായകന്റെ പുതിയ ചിത്രം തൊട്ടപ്പന്റെ ടീസറിന് താഴെയും കടുത്ത ജാതി അധിക്ഷേപങ്ങളാണ് നടക്കുന്നത്.