Latest News

ശരത്കുമാര്‍ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവ സാന്നിധ്യമാകുന്നു; 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നായകനായി എത്തുന്ന ചിത്രം അണിയറയില്‍

Malayalilife
ശരത്കുമാര്‍ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവ സാന്നിധ്യമാകുന്നു; 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നായകനായി എത്തുന്ന ചിത്രം അണിയറയില്‍

മിഴിലെ ഒരുകാലത്തെ പ്രധാന നായകന്മാരില്‍ ഒരാളായിരുന്നു ശരത് കുമാര്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ശരത് കുമാര്‍ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടന്‍ പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്.

കെ. ഷമീര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍  നായകവേഷത്തിലാണ് നടനെത്തുക.വേ ടു ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയില്‍ ആരംഭിക്കും. മമ്മൂട്ടി ചിത്രം പഴശ്ശിരാജായില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രമായി തിളങ്ങിയാണ് ശരത് കുമാറിന്റെ മലയാള പ്രവേശം. 

ഒരിടൊത്തൊരു പോസ്റ്റുമാന്‍, ദ മെട്രോ, വീരപുത്രന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മലയാളത്തില്‍ അഭിനയിച്ചു. 2011 ല്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത അച്ഛന്റെ ആണ്‍മക്കള്‍ എന്ന ചിത്രത്തിലാണ് നായകനായി അവസാനം അഭിനയിച്ചത്. ആശാ ബ്‌ളാക്ക് എന്ന ചിത്രത്തിലും തുടര്‍ന്ന് അഭിനയിച്ചു. ദിലീപ് നായകനായ ബാന്ദ്ര എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന സിനിമ. പി.ആര്‍. ഒ പി. ശിവപ്രസാദ്.

sarath kumar hero in malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES