കിസ്മത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഷെയ്ന്‍ നിഗം. ന്യൂജെന്‍ കാമുക വേഷങ്ങള്‍ ഒരു പക്ഷേ ഇത്ര മനോഹരമായി ചെയ്യാനാകുന്ന മറ്റൊരു നടനെ പറ്റി ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിന്തിക്കാനാകില്ല. ഷെയ്ന്‍ അഭിനയിക്കുകയാണെന്ന് തോന്നുകയില്ലെന്നാണ് പല പ്രമുഖരും പറഞ്ഞിട്ടുള്ളത്. ഇതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള താല്‍പര്യമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ എന്നും താന്‍ ഒരാളുമായി പ്രണയത്തിലാണെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞത്. എന്നാല്‍ അത് ആരാണെന്നതിനെ പറ്റി താരം ഒന്നും തന്നെ പറഞ്ഞിട്ടില്ല.
ആദ്യമായി നായക വേഷം ചെയ്ത ചിത്രം എന്ന നിലയ്ക്ക് കിസ്മത്തിലെ ഇര്‍ഫാനാണ് തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് താരം പറഞ്ഞു. കുമ്പളങ്ങി നൈറ്റ്സിലെ ബോബിയും കെയര്‍ ഓഫ് സൈറാ ബാനുവിലെ ജോഷ്വയും ഇര്‍ഫാനും കൂടി ചേര്‍ത്ത് വച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഷെയ്ന്‍ ആയി എന്ന് പറയുന്നു. ഇപ്പോള്‍ മലയാള സിനിമയില്‍ തിരക്കുള്ള നായക നടനാണ് ഷെയ്ന്‍ നിഗം. 'ഉല്ലാസം' ആണ് ഷെയ്നിന്റെ പുതിയ ചിത്രം. വലിയ പെരുന്നാള്‍, ഷാജി കരുണ്‍ ചിത്രം ഓള് എന്നിവയാണ് ഇനി റിലീസിനെത്താനുള്ള മറ്റു ചിത്രങ്ങള്‍.