അടുപ്പിച്ച് ഉണ്ടായ സിനിമകളുടെ വിജയത്തിന് ശേഷമുള്ള അഹങ്കാരമാണ് കഴിഞ്ഞ കുറച്ച് കാലമായുള്ള തന്റെ മോശം പെരുമാറ്റത്തിന് കാരണം കാട്ടികൂട്ടലുകള്‍ക്ക് മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

Malayalilife
അടുപ്പിച്ച് ഉണ്ടായ സിനിമകളുടെ വിജയത്തിന് ശേഷമുള്ള അഹങ്കാരമാണ് കഴിഞ്ഞ കുറച്ച് കാലമായുള്ള തന്റെ മോശം പെരുമാറ്റത്തിന് കാരണം കാട്ടികൂട്ടലുകള്‍ക്ക് മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

ലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. നായകനായും സഹനടനായും എത്തി പ്രേക്ഷക പ്രശംസ നേടിയ താരമാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ അടുത്തിടെയായി നിരവധി വിവാദങ്ങളില്‍ താരം കുടുങ്ങിയിരുന്നു.താരത്തിന്റെ ഇന്റര്‍വ്യൂകളും പെരുമാറ്റ രീതികളും ആയിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ തന്റെ ഭാഗത്ത് നിന്ന് എത്തിയ മോശം പെരുമാറ്റ രീതികളോടം മാപ്പ് ചോദിച്ച് എത്തിയിരിക്കുകയാണിപ്പോള്‍ ഷൈന്‍.

തന്റെ ചിത്രങ്ങള്‍ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരത്തില്‍ നിന്ന് ഉണ്ടായതാണ് ഇത്തരം മോശം പെരുമാറ്റങ്ങള്‍. അതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നും ഷൈന്‍ പറഞ്ഞു.ടൊവിനോ തോമസ് നായകനായി എത്തുന്ന ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാലയുടെ ട്രെയ്‌ലര്‍ ലോഞ്ചിങ് വേദിയിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്. 

കഴിഞ്ഞ കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അതിന് കാരണം ഭീഷ്മപര്‍വം, കുറുപ്പ് ഒക്കെയാണ് കുറച്ച് നാളുകളായി തന്റെ ചിത്രങ്ങള്‍ എല്ലാം വിജയിക്കുകയുും കുറെ ആളുകള്‍ കാണുകയും അതൊക്കെ ഒരുപാട് പേര്‍ക്ക് ഇഷ്ടപെടുകയും ചെയ്തപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായ അഹങ്കാരമാണ് ഇതിനെല്ലാം കാരണമായത്.
 
ചെയ്യുന്ന വര്‍ക്ക് ആളുകള്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണമെന്നും ഷൈന്‍ പറഞ്ഞു. എനര്‍ജി തരുന്നത് പ്രേക്ഷകരാണെന്നും അവരുടെ എനര്‍ജിയാണ് എന്നിലൂടെ പുറത്ത് വരുന്നത് എന്നും കാട്ടികൂട്ടലുകള്‍ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈന്‍ പറഞ്ഞു.

അതേസമയം തല്ലുമാലയുടെ ട്രെയ്ലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ടൊവിനോയ്ക്കും ഷൈനിനുമൊപ്പം ലുക്മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററില്‍ എത്തുക.

shine tom chacko says about his behavior

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES