പെണ്‍മക്കളെ രാത്രി അന്യപുരുഷന്‍മാരോടൊപ്പം നിര്‍ത്തിയിട്ട് പോകാം, സിനിമയില്‍ അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്ന അമ്മമാരുണ്ട്; എന്റെ കൈയ്യില്‍ തെളിവുണ്ട്: ശ്രുതി രജനികാന്തിന്റെ തുറന്ന് പറച്ചില്‍ ഇങ്ങനെ

Malayalilife
പെണ്‍മക്കളെ രാത്രി അന്യപുരുഷന്‍മാരോടൊപ്പം നിര്‍ത്തിയിട്ട് പോകാം, സിനിമയില്‍ അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്ന അമ്മമാരുണ്ട്; എന്റെ കൈയ്യില്‍ തെളിവുണ്ട്: ശ്രുതി രജനികാന്തിന്റെ തുറന്ന് പറച്ചില്‍ ഇങ്ങനെ

ചക്കപ്പഴത്തിലെ പൈങ്കിളിയായി പ്രേക്ഷകര്‍ പരിചയിച്ച നടിയാണ് ശ്രുതി രജനികാന്ത്. സ്വന്തം വീട്ടിലെ പെണ്‍കുട്ടി എന്ന് തോന്നിക്കുന്ന അഭിനയവും ലുക്കും ചുരുങ്ങിയ നാളുകള്‍ കൊണ്ട് പൈങ്കിളിയെ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളില്‍ ഒരാളാക്കി മാറ്റി. ചക്കപ്പഴം സീരിയല്‍ നിന്ന് പോയെങ്കിലും, ശ്രുതി ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ്. അമ്പലപ്പുഴയില്‍ നിന്നുമാണ് മോഡലും ആര്‍.ജെയുമായ ശ്രുതി മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് വരുന്നത്. സീരിയല്‍ വഴി ശ്രുതി സിനിമയിലുമെത്തി. 

ചിലപ്പോള്‍ പെണ്‍കുട്ടി എന്ന സിനിമയിലൂടെയാണ് ശ്രുതി ആദ്യമായി സിനിമാ അഭിനയ രംഗത്ത് വരുന്നത്. അത് മുതല്‍ ഏതാനും മലയാള ചിത്രങ്ങളില്‍ ശ്രുതി അഭിനയിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ മീര ജാസ്മിന്‍, നരെയ്ന്‍ എന്നിവര്‍ അഭിനയിച്ച ക്വീന്‍ എലിസബത്ത് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ശ്രുതി സജീവ സാന്നിധ്യമാണ്. 
ഇപ്പോള്‍ നടി അഭിമുഖത്തില്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സ്വന്തം ശരീരം സമര്‍പ്പിച്ച് സിനിമയില്‍ അവസരം നേടിയെടുക്കുന്ന പലരെയും തനിക്ക് അറിയാമെന്ന് നടി ശ്രുതി രജനികാന്ത് പറയുന്നത്. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സംസാരിക്കവെയാണ് ശ്രുതിയുടെ പരാമര്‍ശം. എന്തിനും തയാറായി സിനിമയിലേക്ക് പലരും വരുന്നുണ്ട്. മോളെ ഒരു രാത്രി ഇവിടെ നിര്‍ത്തിയിട്ട് പോകാം അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്ന അമ്മമാര്‍ വരെയുണ്ട് എന്നാണ് ശ്രുതി വെളിപ്പെടുത്തിയിരിക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.

'പെണ്‍കുട്ടികളുടെ അമ്മമാര്‍ തന്നെ ചെന്ന് മോളെ ഒരു രാത്രി ഇവിടെ നിര്‍ത്തിയിട്ട് പോകാം അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്നുണ്ട്. എനിക്ക് വ്യക്തിപരമായി അറിയുന്ന കേസുകളുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ഹേമ കമ്മിറ്റിയ്ക്ക് മൊഴി കൊടുത്തയാള്‍ ഞാനല്ല. ഇപ്പോഴും നടക്കുന്നുണ്ട്. എനിക്ക് അറിയാം. എന്റെ പക്കല്‍ തെളിവുകളുണ്ട്. എനിക്കും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.''

'പണ്ടൊക്കെ ഇവരോട് തിരിച്ച് പറയണം എന്ന് തോന്നിയിരുന്നു. പക്ഷെ ഒരു കാര്യവുമില്ല. വെറുതെ നമ്മുടെ പേരും കൂടെ ചീത്തയാക്കാമെന്ന് മാത്രം. അവര്‍ കൗണ്ടര്‍ അറ്റാക്ക് ചെയ്യാന്‍ വായില്‍ വരുന്നത് പറയും. ഒന്നാമത്തെ കാര്യം പെണ്ണുങ്ങള്‍ കൂടെ വിചാരിക്കണം. ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങോട്ട് ചെന്ന് ഞങ്ങള്‍ ഓക്കെയാണ് എന്ന് പറയുന്ന ഒരു കൂട്ടം ഉള്ളപ്പോള്‍ നമ്മള്‍ ഇവിടെ കിടന്ന് എത്ര ഘോരഘോരം പ്രസംഗിച്ചിട്ടും കാര്യമില്ല.''

''സമയം കളയലാണ്. എന്നെ സമീപിക്കുമ്പോള്‍ സിനിമയില്‍ അവസരം തന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് പറയും. എന്റെ ശരീരം സാക്രിഫൈസ് ചെയ്ത് അവസരം കിട്ടിയെന്ന് തന്നെ വെക്കുക. അതില്‍ എനിക്ക് എന്ത് ആസ്വാദനം ആണ് കണ്ടെത്താനാവുക? എനിക്ക് എന്ത് അര്‍ഹതയാണുള്ളത്? എത്ര നാള്‍ മുന്നോട്ട് പോകും? എനിക്ക് അറിയുന്നവരുണ്ട്, സാക്രിഫൈസ് ചെയ്ത ശേഷം പിന്നീട് അവസരം കിട്ടാത്തവരായി.''

''വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. അങ്ങനെ അവസരം കിട്ടി ഒരു പൊസിഷനില്‍ എത്തിയെന്ന് കരുതുക. ഒരു രാത്രിയെങ്കിലും കുറ്റബോധമില്ലാതെ കിടന്നുറങ്ങാന്‍ പറ്റുമോ? എന്റെ കഴിവു കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയതെന്ന് വിചിരാക്കാന്‍ പറ്റുമോ? ചിലരെ കട്ട് ചെയ്യാം എന്ന് പറഞ്ഞാലും അവരുടെ കഴിവു കൊണ്ടും ഫാന്‍ഡം കൊണ്ടും നിന്ന് പോകുന്നവരുമുണ്ട്. എല്ലായിടത്തും എല്ലാ രീതിയിലുമുള്ളവരുണ്ട്'' എന്നാണ് ശ്രുതി പറയുന്നത്.

എന്റെ സ്വഭാവം കാരണം പലരും അവഗണിക്കുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ട്. പക്ഷെ അതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. എന്നെ അവഗണിച്ചവര്‍ തന്നെ തിരികെ എന്റെ ജീവിതത്തില്‍ വന്നിട്ടുണ്ട്. പക്ഷെ അവരെ അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായിട്ടില്ല. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്ത് എനിക്കെതിരെ കുറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

shruthi rajanikanth about industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES