Latest News

തെന്നിന്ത്യയിലെ ആ വിവാദ പ്രണയജോഡികള്‍ വീണ്ടും ഒന്നിക്കുന്നു; ചിമ്പുവും ഹന്‍സികയും ഒരുമിച്ച് ബിഗ് സ്‌ക്രീനിലെത്തുന്നത് മഹായിലൂടെ; ഹന്‍സികയുടെ 50ാം ചിത്രത്തില്‍ ചിമ്പു നായകനാകുന്നതോടെ ആരാധകരും ആവേശത്തില്‍

Malayalilife

സൗത്ത് ഇന്ത്യയിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു ഹന്‍സികയും സിമ്പുവും തമ്മിലുള്ള പ്രണയവും പിന്നീടുണ്ടായ ബ്രേക്ക് അപ്പും. രണ്ട് വര്‍ഷം മുന്‍പ് തങ്ങളുടെ പ്രണയം ഇവിടെ അവസാനിപ്പിക്കുന്നു എന്ന് സിമ്പു മാധ്യമങ്ങളോട് വെളിപ്പടുത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ച അധികം സിിനമകള്‍ ചെയ്യാതിരുന്നതോടെ ആരാധകര്‍ക്കും നിരാശയായിരുന്നു. എന്നാല്‍ ഹന്‍സികയുടെ അന്‍പതാമാത്തെ ചിത്രം ചിമ്പുവിനൊപ്പമാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

യു.ആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന മാഹായിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഇതോടെ ഈ പ്രണയജോഡികള്‍ വീണ്ടും ഒന്നിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകരും. സംവിധായകന്‍.യു.ആര്‍ ജമീല്‍ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത് ചിത്രം ആരാധകര്‍ ഏറ്റെടുത്തിര്ക്കുകയാണ്. 

simpu and hansika re unit maha movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES