നടന്‍ കൃഷ്ണകുമാറിന്റെ ഭാര്യയും സോഷ്യല്‍ മീഡിയ താരവുമായ സിന്ധു കൃഷ്ണ കഴിഞ്ഞദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയിരുന്നു, ഇതില്‍ അഹാനയുടെ ആറ് ലക്ഷം രൂപയുടെ ഡയമണ്ട് ലണ്ടനില്‍ വെച്ച് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ഉയര്‍ന്നപ്പോള്‍ സിന്ധു യാത്രക്കിടെ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്.
മൂത്ത മകളായ അഹാന കൃഷ്ണയ്ക്കും മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണയ്ക്കുമാണ് മോശം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതായി വന്നത്. ഇരുവരും ഇവിടുത്തെ മോഷണത്തിന്റെ ദൂഷ്യവശങ്ങള്‍ നേരിടേണ്ടി വന്നു. ലണ്ടനിലെ യാത്രയ്ക്കിടെയാണ് ഇഷാനി കൃഷ്ണയ്ക്ക് അവരുടെ വിലയേറിയ സ്മാര്‍ട്ട് ഫോണ്‍ നഷ്ടമായത്. ആ അനുഭവം ഒരിക്കല്‍ വ്ളോഗിലൂടെ ഇഷാനി പറഞ്ഞിട്ടുണ്ട്.
ലണ്ടനില്‍ വെച്ച് ഇഷാനിയുടെ മൊബൈല്‍ ഫോണാണ് ഒരു തിരക്കേറിയ തെരുവിലിട്ട് പോക്കറ്റില്‍ നിന്ന് ആരോ കവര്‍ന്നു കൊണ്ടുപോയത്. ഇവ കൂടാതെ, സ്വിറ്റ്‌സര്‍ലന്റില്‍ വെച്ച് തന്റെ വാലറ്റും ബാഗിനകത്തു നിന്ന് നഷ്ടപ്പെട്ടതായും സിന്ധു പറഞ്ഞു.
പക്ഷേ, അതിലേറെ വിലപ്പെട്ട വസ്തുവാണ് അഹാനയ്ക്ക് നഷ്ടപ്പെട്ടത്യ
യൂറോപ്പ് യാത്രയ്ക്കിടെ ആംസ്റ്റര്‍ഡാമിലെ ഹോട്ടല്‍ മുറിയില്‍ വെച്ചാണെന്ന് സിന്ധു വ്യക്തമാക്കി. അഹാനയ്ക്ക് തന്റെ കയ്യില്‍ നിന്നും പോയത് ഡയമണ്ട് ആഭരണമായിരുന്നു.
യൂറോപ്പിലും യുകെയിലും യാത്ര ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും, കള്ളന്മാര്‍ ഏതു രൂപത്തില്‍ വരുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യാത്രകളില്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും സിന്ധു കൃഷ്ണ ഉപദേശിച്ചു.