ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പരക്കുന്ന റിമിയുടെ വിവാഹ വാർത്തകളാണ്. എന്നാൽ ഇപ്പോൾ ഇതിന് പ്രതികരണവുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.
റിമി ടോമിയുടെ വാക്കുകള്‍:
ഒരു രക്ഷയുമില്ല, രണ്ടു ദിവസങ്ങളായി കോളോട് കോളാണ്. വീഡിയോയുടെ തലക്കെട്ടില്‍ കൊടുത്തപോലെ കല്യാണമായോ റിമി എന്ന് നിരവധിപ്പേര്‍ വിളിച്ച് ചോദിക്കുന്നു. ഇതൊന്നു വ്യക്തമാക്കാന്‍ ആണ് ഞാന്‍ ഇപ്പോള്‍ ഇത്തരമൊരു വീഡിയോയുമായി വന്നത്. എന്നെ അറിയുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും അറിയുവാനാണ് ഇക്കാര്യം പറയുന്നത്. ചിലര്‍ ഇത് അറിഞ്ഞിട്ടുണ്ടാവില്ല. ഇത് ഞങ്ങളോട് എന്തിനു പറയണം എന്ന് അവര്‍ ആലോചിക്കേണ്ട കാര്യമില്ല. ഇത് അറിയാന്‍ ആഗ്രഹമുള്ളവരോട് മാത്രമായി പറയുകയാണ്.
നമ്മളോട് ഒന്നും ചോദിക്കാതെ എന്തിന് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് എനിക്കറിയില്ല. ഭാവിയില്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അത് ഞാന്‍ നിങ്ങളെ അറിയിക്കാതിരിക്കുവോ. ഓണ്‍ലൈന്‍ വാര്‍ത്ത ചാനലുകള്‍ നിരവധി വില്‍ക്കുന്നുണ്ട്. അവര്‍ എന്തിനാ വിളിക്കുന്നത് എന്ന് അറിയില്ല അത്രത്തോളം ഉറപ്പോടെയാണ് അവര്‍ വാര്‍ത്തകള്‍ നല്‍കുന്നത്.
നമ്മള്‍ ഇങ്ങനെയൊക്കെ അങ്ങ് പോണു… എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ഉണ്ടായാല്‍ ഞാന്‍ ആദ്യം നിങ്ങളെ അറിയിക്കും. അപ്പോള്‍ മാത്രം വിശ്വസിച്ചാല്‍ മതി. കല്യാണം ഒന്നുമായിട്ടില്ല. ഇപ്പോള്‍ ഞാന്‍ അങ്ങനെ അങ്ങ് ജീവിച്ചു പൊക്കോട്ടെ.