Latest News

ലോകേഷ് കനകരാജ് രജനീകാന്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനും;തലൈവര്‍ 171 ല്‍ അണിനിരക്കുക വമ്പന്‍ താരനിര  

Malayalilife
ലോകേഷ് കനകരാജ് രജനീകാന്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനും;തലൈവര്‍ 171 ല്‍ അണിനിരക്കുക വമ്പന്‍ താരനിര  

ജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍. രജനിയും ലോകേഷും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് തലൈവര്‍ 171 എന്നാണ് താത്കാലികമായി നല്‍കുന്ന പേര്. രജനികാന്തിന്റെ കടുത്ത ആരാധകന്‍ കൂടിയായ ശിവകാര്‍ത്തികേയന്‍ ആദ്യമായി രജനി ചിത്രത്തിന്റെ ഭാഗമാവുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 

ലോകേഷ് കനകരാജ് യൂണിവേഴ്‌സല്‍ ആയി ഒരുങ്ങുന്ന ചിത്രം ആരാധകലോകത്ത് വന്‍പ്രതീക്ഷയാണ് നല്‍കുന്നത്. ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. അതേസമയം വിജയ് നായകനായ ലിയോ ആണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.

മികച്ച വിജയം നേടിയ ലിയോയില്‍ തൃഷ ആണ് നായികയായി അഭിനയിച്ചത്. മലയാളത്തില്‍ നിന്ന് ബാബു ആന്റണി, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ് എന്നിവര്‍ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തു. മാത്യു തോമസിന്റെ തമിഴ് അരങ്ങേറ്റം കൂടിയായിരുന്നു

sivakarthikeyan in thalaivar 171

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES