Latest News

ഹിറ്റ് സംവിധായകന്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ 'സ്‌കന്ദ' ; സെപ്റ്റംബര്‍ 28ന് തീയേറ്ററുകളില്‍

Malayalilife
 ഹിറ്റ് സംവിധായകന്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ 'സ്‌കന്ദ' ; സെപ്റ്റംബര്‍ 28ന് തീയേറ്ററുകളില്‍

ശ്രീനിവാസ സില്‍വര്‍ സ്‌ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മിച്ച് ഏറെ നാളായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഹിറ്റ് മേക്കര്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രമായ 'സ്‌കന്ദ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28ന് ചിത്രം റിലീസിനെത്തും. 

വ്യാഴാഴ്ച്ച ദിവസമാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. അതിനാല്‍ തന്നെ ലോങ്ങ് വീക്കെന്‍ഡ് ചിത്രത്തിന് ലഭിക്കും. തുടര്‍ന്ന് തിങ്കളാഴ്ച ഗാന്ധി ജയന്തി ദിനം അവധി കൂടി ആകുന്നതോടെ ഇതിലും മികച്ച ദിവസം റിലീസ് ചെയ്യാനില്ലെന്നാണ് ആരാധകരുടെ പക്ഷം. രാമും ശ്രീലീലയും ചിരിച്ചുകൊണ്ട് നില്‍ക്കുന്നക് ചിത്രമാണ് റിലീസ് ഡേറ്റ് പോസ്റ്ററില്‍ കാണുന്നത്. 

ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും ടീസറുമെല്ലാം വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. 

രാമിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത മോഷന്‍ ടീസറിന് മികച്ച അഭിപ്രായമാണ് നേടിയത്. വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറില്‍ എത്തുന്നത്. ടീസറിലെ മാസ്സ് ഡയലോഗ് തീയേറ്ററില്‍ കോളിളക്കം ഉണ്ടാക്കും എന്നത് നിസംശയം പറയാം. ശ്രീനിവാസ സില്‍വര്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവന്‍ കുമാറും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.  ക്യാമറ - സന്തോഷ് ദെതകെ, മ്യുസിക് - തമന്‍, എഡിറ്റിങ്ങ് - തമ്മു രാജു.  ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനൊരുങ്ങുന്നു. പി ആര്‍ ഒ- ശബരി

Read more topics: # സ്‌കന്ദ'
skanda movie will be in theaters

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES