Latest News

ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ആരാധകരുടെ മുന്നിൽ പുതിയ വിശേഷം പങ്കുവച്ചു; ഗുഡ് ന്യൂസ് ആയോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ ചോദിച്ച് ആരാധകർ

Malayalilife
topbanner
ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ആരാധകരുടെ മുന്നിൽ പുതിയ വിശേഷം പങ്കുവച്ചു; ഗുഡ് ന്യൂസ് ആയോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ ചോദിച്ച് ആരാധകർ

ശ്രീലക്ഷ്മി ശ്രീകുമാർ ഒരു മലയാളചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമാണ്. അവർ ശ്രീലക്ഷ്മി ജഗതി എന്ന പേരിലും അറിയപ്പെടുന്നു. പ്രശസ്ത ചലച്ചിത്ര നടനായ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ എന്നതിലുപരി മലയാള സിനിമാ-ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീലക്ഷ്മിയെ. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയെങ്കിലും അഭിനയത്തില്‍ തിളങ്ങാന്‍ ശ്രീലക്ഷ്മിയ്ക്ക് സാധിച്ചിരുന്നില്ല. 

സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ഇതിന്റെ ഇടയിൽ ആകാംഷയുള്ള ഒരു കാര്യമുണ്ടെന്നു നടി സൂചിപ്പിച്ചിരുന്നു. ആരാധകരുടെ ചോദ്യത്തിനിടയില്‍ പറഞ്ഞ ആകാംഷ നിറഞ്ഞ വാര്‍ത്ത എന്താണെന്ന് കൂടി താരപുത്രി പിന്നീട് വൈകിട് വെളിപ്പെടുത്തിയിരുന്നു. ലൂമിനോസ് എന്ന പേരില്‍ ഓണ്‍ലൈനിലൂടെ ശ്രീലക്ഷ്മി ഒരു ബിസിനസ് ആരംഭിച്ചിരിക്കുകയാണ്. തന്റെ പുതിയ സംരംഭത്തിന് എല്ലാവരുടെയും പിന്തുണയും അനുഗ്രഹങ്ങളും വേണമെന്നും പിന്നെ പറയാന്‍ മാത്രം വലിയ സംഭവമല്ലെന്ന് കൂടി താരം വ്യക്തമാക്കുന്നു. വൈകാതെ ഇതിന്റെ സോഷ്യല്‍ മീഡിയ ലിങ്കുകള്‍ ആരാധകര്‍ക്ക് തരുന്നതാണെന്നും ശ്രീലക്ഷ്മി ഇൻസ്റാഗ്രാമിലൂടെ പറഞ്ഞു.

വേറെയും നിരവധി ചോദ്യങ്ങൾ ആരാധകർ ചോദിച്ചു. ഭര്‍ത്താവിനെ കുറിച്ച് എന്തെങ്കിലും രണ്ട് വാക്ക് പറയാമോ എന്നും, വിശേഷം മറ്റും ഉണ്ടോ എന്നും, ജഗതി ചേട്ടനെയും പറ്റി വരെ നിരവധിപേർ ചോദിച്ചു. 2016 ൽ പുറത്തിറങ്ങിയ വൺസ് അപ്പൺ എ ടൈം ദേർ വാസ് എ കള്ളൻ, ക്രാന്തി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ ശ്രീലക്ഷ്മി അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്ന ശ്രീലക്ഷ്മി.

sreelekshmi sreekumar jagathy malayalam movie star daughter married

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES