വിജയ ചിത്രം 'അരവിന്ദന്റെ അതിഥികള്‍'ക്ക് ശേഷം എം മോഹനനൊപ്പം വിനീത് ശ്രീനിവാസന്‍ ഒന്നിക്കുന്നു. 'ഒരു ജാതി ഒരു ജാതകം' എന്ന് പേരിട്ട ചിത്രത്തില്‍ ശ്രീനിവാസനും ഭാഗമാകും. 'ഗോദ'യുടെ തിരക്കഥാകൃത്ത് രാകേഷ് മാന്തൊടിയാണ് തിരക്കഥ. വിനീത് ചിത്രം 'തിര'യുടെ സഹ എഴുത്തുകാരനുമായിരുന്നു.
വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് നിര്‍മ്മാണം.വിനീത് അവസാനം സംവിധാനം ചെയ്ത 'ഹൃദയ'ത്തിലൂടെ അരങ്ങേറിയ വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഗുണബാലസുബ്രഹ്‌മണ്യത്തിന്റെതാണ് ഈണം.
എഡിറ്റിംഗ് -രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം - ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ - സുരേഷ് ഇരിങ്ങല്‍, നിര്‍മ്മാണ നിര്‍വഹണം - ഷെമീജ് കൊയിലാണ്ടി, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - സൈനുദ്ദീന്‍, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്.
അടുത്തിടെ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം 'കൊറോണ പേപ്പേഴ്‌സി'ലും ഗണേശ് രാജിന്റെ പൂക്കാലത്തിലും അതിഥി വേഷമായിരുന്നു വിനീതിന്. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' ആണ് നടന്‍ പ്രധാന കഥാപാത്രമായി അണിയറയിലുള്ള മറ്റൊരു ചിത്രം.