Latest News

ഡ്യൂട്ടി സമയത്ത് സൈറ നരസിംഹ റെഡ്ഡി കണ്ട്് പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍; പിന്നാലെ സസ്‌പെന്‍ഷനും; ചിരഞ്ജീവി ആരാധകരായ പൊലീസുകാര്ക്ക് കിട്ടിയ പണി ഇങ്ങനെ 

Malayalilife
ഡ്യൂട്ടി സമയത്ത് സൈറ നരസിംഹ റെഡ്ഡി കണ്ട്് പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍; പിന്നാലെ സസ്‌പെന്‍ഷനും; ചിരഞ്ജീവി ആരാധകരായ പൊലീസുകാര്ക്ക് കിട്ടിയ പണി ഇങ്ങനെ 

ഇന്നലെയാണ് സൗത്ത് ഇന്ത്യന്‍ മെഗാ സ്റ്റാര്‍ ചിരഞ്ജീവി നായകനായ സെയ്റ നരസിംഹ റെഡ്ഢി എന്ന ചിത്രം റിലീസ് ചെയ്തത്. വമ്പന്‍ പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ബ്രഹ്മാണ്ഡ ചിത്രം ബോക്‌സ് ഓഫീസിലും കിടിലന്‍ ഓപ്പണിങ് ആണ് നേടിയെടുത്തത്. ആന്ധ്ര പ്രദേശിലും തെലുങ്കാനയിലുമെല്ലാം റെക്കോര്‍ഡ് കളക്ഷന്‍ നേടിയെടുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഏതാണ്ട് എല്ലാ ഷോകളും അവിടെ ഹൗസ്ഫുള്‍ ആയിരുന്നു. ഇപ്പോഴിതാ ആദ്യ ദിവസം തന്നെ ഈ ചിത്രം കാണാന്‍ പോയ ആന്ധ്രയിലെ ഏഴു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് ആന്ധ്ര പോലീസ് ഡിപ്പാര്‍ട്ടമെന്റ്. ജോലി സമയത്തു സിനിമ കാണാന്‍ പോയതിനു ആണ് അവര്‍ക്കു സസ്പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. തങ്ങള്‍ ചിത്രം കാണാന്‍ പോയ വിവരം അതിലൊരു പോലീസുകാരന്‍ തന്നെയാണ് ഫോട്ടോ എടുത്തു സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തു പുറം ലോകത്തെ അറിയിച്ചത് എന്നതാണ് രസകരമായ വസ്തുത.

ലീവിന് ആപ്പ്‌ളിക്കേഷന്‍ നല്‍കാതെ ആണ് ഇവര്‍ ചിത്രം കാണാന്‍ എത്തിയത് എന്നതാണ് ഇവര്‍ക്ക് മേല്‍ ഉള്ള കുറ്റം. അവര്‍ പോസ്റ്റ് ചെയ്ത ചിത്രം കുര്‍ണൂല്‍ എസ് പി ആയ കെ ഫകീരപ്പയുടെ മുന്നില്‍ എത്തുകയും അദ്ദേഹം ഈ വിഷയത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തന്റെ താഴെ ഉള്ള ഓഫീസര്‍മാരോട് ആവശ്യപ്പെടുകയുമായിരുന്നു. മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തിരക്കിട്ടു ഗാന്ധി ജയന്തി പരിപാടികള്‍ നടത്താന്‍ ഓടി നടക്കുമ്പോള്‍ ആണ് ഈ ഏഴു സബ് ഇന്‍സ്പെക്ടര്‍മാര്‍ ജോലി ചെയ്യാതെ സിനിമ കാണാന്‍ പോയത് എന്നതാണ് മേലുദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.

sub inspectors got suspended in andhra for watching chiranjeevi film on duty time

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES