മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. അഭിനേതാവിന് പുറമെ രാഷ്ട്രീയക്കാരനായും സാമൂഹികപ്രവര്‍ത്തകനുമൊക്കെയാണെന്ന് നടന്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. നിസ്സഹായരുടെ മുന്നില്‍ സഹായ ഹസ്തവുമായി സുരേഷ് ഗോപി എത്തിയ വാര്‍ത്തകള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇപ്പോളിതാ അത്തരമൊരു വീഡിയോ ആണ് വൈറലാകുന്നത്.
തന്റെ രണ്ടാമത്തെ മകന്‍ മാധവ് സുരേഷിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സുരേഷ് ഗോപി. ഷൂട്ടിംഗ് ലൊക്കേഷനില്‍ സുരേഷ് ഗോപിക്കൊപ്പം ഫോട്ടോ എടുക്കാന്‍ അടുത്തെത്തിയ കുട്ടിആരാധകന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സുരേഷ് ഗോപിക്കൊപ്പം ഫോട്ടോ എടുക്കാനുള്ള തിരക്കിലായിരുന്നു ആരാധകര്‍. ഇതിനിടെയാണ് കയ്യില്‍ കെട്ടുമായി ആശുപത്രിയില്‍ നിന്നും താരത്തെ കാണാനായി ഒരു കുട്ടിയെത്തിയത്. ഈ കുട്ടിയുടെ സഹോദരി 'അങ്കിളേ ഒരു ഫോട്ടോ എടുക്കണം' എന്ന് പറഞ്ഞു. അദ്ദേഹത്തെ കാണാനായി ആശുപത്രിയില്‍ നിന്ന് ഓടി വന്നതാണ് കുട്ടിയെന്ന് ഒപ്പമുള്ളവര്‍ സുരേഷ് ഗോപിയോട് പറയുന്നതും വീഡിയോയില്‍ കാണാം. ശേഷം കുട്ടിആരാധകനെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുത്ത ശേഷമാണ് താരം മടങ്ങിയത്.
ജെ എസ് കെ' എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒരു വക്കീലിന്റെ കഥാപാത്രത്തിലാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. മാധവ് സുരേഷിനെ കൂടാതെ അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
മേം ഹൂം മൂസ'യാണ് സുരേഷ് ?ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തത്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, പുനം ബജ്‌വ ,അശ്വിനി റെഡ്ഡി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശരണ്‍, സ്രിന്ദ, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.