Latest News

കാതല്‍ ലൊക്കേഷനിലെത്തിയ സൂര്യ മടങ്ങിയത് മമ്മൂക്കയുടെ സ്‌പെഷ്യല്‍ ബിരിയാണി ആസ്വദിച്ച്; തമിഴകത്തെ സൂപ്പര്‍ താരത്തിന്റെ സര്‍പ്രൈസ് എന്‍ട്രി ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍; ചിത്രങ്ങളും വീഡിയോയും വൈറല്‍

Malayalilife
കാതല്‍ ലൊക്കേഷനിലെത്തിയ സൂര്യ മടങ്ങിയത് മമ്മൂക്കയുടെ സ്‌പെഷ്യല്‍ ബിരിയാണി ആസ്വദിച്ച്; തമിഴകത്തെ സൂപ്പര്‍ താരത്തിന്റെ സര്‍പ്രൈസ് എന്‍ട്രി ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍; ചിത്രങ്ങളും വീഡിയോയും വൈറല്‍

ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ലൊക്കേഷനില്‍ സന്ദര്‍ശനം നടത്തിയ തമിഴ് താരം സൂരയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇന്നലെയാണ് കാതല്‍ ദ കോര്‍ എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനില്‍ അതിഥിയായി ജ്യോതികയുടെ ഭര്‍ത്താവ് കൂടിയായ സൂര്യ എത്തിയത്. സൂര്യയെ മമ്മൂട്ടിയും സംവിധായകന്‍ ജിയോ ബേബിയും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. 

കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബില്‍ നടന്ന ഷൂട്ടിനിടയിലാണ് താരം എത്തിയത്. സൂര്യ ലൊക്കേഷനിലെത്തി അഭിനേതാക്കളെ കാണുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.മമ്മൂക്കയോടും ജ്യോതികയോടും കാതല്‍ ടീമിനോടുമൊപ്പം ഏറെ സമയം ചിലവഴിച്ച ശേഷമാണ് താരം തിരികെ പോയത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്ന സൂര്യയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.മെഗാസ്റ്റാറിനൊപ്പം നടിപ്പിന്‍ നായകന്‍ ' എന്ന അടിക്കുറിപ്പോടെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

അതേസമയം, പ്രിയപ്പെട്ടവര്‍ക്ക് രുചികരമായ നല്ല ഭക്ഷണം വിളമ്പുകയെന്നതും മമ്മൂട്ടിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. മമ്മൂട്ടി അഭിനയിക്കുന്ന പടങ്ങളുടെ ലൊക്കേഷനില്‍ ഒരു ദിവസം ബിരിയാണി നല്‍കുന്ന പതിവുമുണ്ട്. താരത്തിന്റെ സഹപ്രവര്‍ത്തകര്‍ പലപ്പോഴും അഭിമുഖങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.കാതല്‍ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലും സഹപ്രവര്‍ത്തകര്‍ക്കായി ഇന്നലെ താരം ബിരിയാണി വിരുന്നൊരുക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഷൂട്ടിനിടയില്‍ പകര്‍ത്തിയ മമ്മൂക്കയുടെ സ്ഥാനാര്‍ത്ഥിയായുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.കാതല്‍ ദ കോര്‍ എന്ന ചിത്രത്തില്‍ മാത്യു ദേവസി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് കാതല്‍. മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നത് ആദ്യമാണ്. തൊടുപുഴ ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് നിര്‍മാണം.

ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതല്‍. 2009ല്‍ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തില്‍ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതല്‍.  കഴിഞ്ഞ വര്‍ഷം ഒടിടിയിലൂടെ റിലീസായ ഉടന്‍പിറപ്പെ എന്ന സിനിമയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്കെത്തുന്നത്.

റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ലാലു അലക്‌സ് , മുത്തുമണി,ചിന്നു ചാന്ദിനി,സുധി കോഴിക്കോട്,അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം: സാലു കെ. തോമസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : ജോര്‍ജ് സെബാസ്റ്റ്യന്‍, എഡിറ്റിംഗ് : ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് :ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്

 

           

 

suriya visit mammootty jyothika movie kathal location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES