Latest News

അയാള്‍ എന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു; മറ്റൊരു സംവിധായകന് എന്റെ തുടകള്‍; തെന്നിന്ത്യയില്‍ നിന്ന് പല മോശം അനുഭവങ്ങളുമുണ്ടായി; കാസ്റ്റിങ് കൗച്ച് ദുരനുഭവം വെളിപ്പെടുത്തി നടി സുര്‍വീണ്‍ ചൗള

Malayalilife
അയാള്‍ എന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു; മറ്റൊരു സംവിധായകന് എന്റെ തുടകള്‍;  തെന്നിന്ത്യയില്‍ നിന്ന് പല മോശം അനുഭവങ്ങളുമുണ്ടായി; കാസ്റ്റിങ് കൗച്ച് ദുരനുഭവം വെളിപ്പെടുത്തി നടി സുര്‍വീണ്‍ ചൗള

ഴിഞ്ഞ ദിവസം നടി സുര്‍വീണ ചൗള നടത്തിയ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കന്നഡ,തെലുങ്ക്,ഹിന്ദി, പഞ്ചാബി തുടങ്ങിയ ഭാഷകളിലൂടെ ശ്രദ്ധേയയായ താരമാണ് നടി. ബോളിവുഡില്‍ നിന്നും രണ്ട് തവണയും തെന്നിന്ത്യയില്‍ നിന്നും മൂന്ന് തവണയും കാസ്റ്റിംഗ് കൗച്ച് അഭിമുഖീകരിക്കേണ്ടി വന്നതായി സുര്‍വീണ്‍ പറയുന്നു.

ബോളിവുഡില്‍ നിന്നും ഒരു സംവിധായകന്‍ തന്റെ ക്ലീവേജ് കാണണമെന്ന് ആവശ്യപ്പെട്ടതായി നടി പറയുന്നു. അയാള്‍ എന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു. മറ്റൊരു സംവിധായകന് എന്റെ തുടകള്‍ എങ്ങനെയാണെന്ന് ആയിരുന്നു അറിയേണ്ടത്.

തെന്നിന്ത്യയില്‍ നിന്നും ഇത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായതായി നടി തുറന്നുപറയുന്നു,തെന്നിന്ത്യയിലെ ഒരു ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറി.

ഔദ്യോഗികമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി ഇയാള്‍ തന്നെ മുംബൈയിലേക്ക് ക്ഷണിച്ചു. പിന്നീട് അയാളുടെ ഫോണ്‍ കോള്‍ എടുക്കാതെയിരിക്കുകയാണ് ചെയ്തതെന്നും നടി പറയുന്നു. ആ സംവിധായകനൊപ്പമുളള സിനിമയും പിന്നീട് നടന്നില്ല.

Read more topics: # surveen choula about mee too
surveen choula about mee too

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES